11 മരുന്നുകള്‍ക്ക് ഗള്‍ഫ് രാജ്യത്ത് വിലക്ക്

അബുദാബി: 11 മരുന്നുകള്‍ക്ക് യുഎഇയില്‍ വിലക്ക്.

മരുന്നുകളുടെ നിര്‍മാണത്തിലുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ഫാര്‍മ ഇന്റര്‍നാഷണല്‍ കമ്ബനി (പി.ഐ.സി) പുറത്തിറക്കുന്ന മരുന്നുകളാണ് വിലക്കിയത്. ഇ

നാഷണല്‍ ഹെല്‍ത്ത് കൗണ്‍സിലിന്റെ അറിയിപ്പ് പ്രകാരമാണ് നടപടി. പ്രമേഹം ചുമ, അസിഡിറ്റി, ഡിപ്രഷന്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്‍കിയിരുന്ന മരുന്നുകളുടെ ഉപയോഗമാണ് വിലക്കിയിട്ടുള്ളത്.

 ഇക്കാര്യം അറിയിച്ച്‌ എല്ലാ ഫാര്‍മസികള്‍ക്കും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം സര്‍ക്കുലര്‍ അറിയിച്ചു.

വിലക്കിയ മരുന്നുകള്‍ ചുവടെ

Biscor അഞ്ച്, പത്ത് മില്ലീ ഗ്രാം ടാബ്‍ലറ്റുകള്‍
Cefutil 500 മില്ലീ ഗ്രാം ടാബ്‍ലറ്റ്
Nadine 150, 300 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Simcor 10, 20 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Lukast 10 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
Diostar Plus80, 160 ടാബ്‍ലറ്റുകള്‍,
Nevotic 500 മില്ലീഗ്രാം,
Citapram 40 മില്ലീഗ്രാം ടാബ്‍ലറ്റുകള്‍
(CIPROPHARAM 250, 500 മില്ലീഗ്രാം ടാബ്‍ലറ്റുകളും EXYM സിറപ്പും)

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *