---
title: "സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി"
english_title: "Body of Malayali who died of heart attack buried in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110009/body-of-malayali-who-died-of-heart-attack-buried-in-saudi"
published_at: "2023-04-20T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644115fa6ae96_death.jpg"
keywords: []
---

# സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി

> **Lead Summary:** **റിയാദ് : **സൗദി തെക്കൻ മേഖലയിലെ ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുറസാഖിന്റെ മൃതദേഹം ഖമീസ് മുശൈത്ത് ഇഷാറ 80-ലെ മസ്ലും മഖ്‍ബറയിലാണ് സംസ്കരിച്ചത്.

## Article Content

**റിയാദ് : **സൗദി തെക്കൻ മേഖലയിലെ ഖമീസ് മുശൈത്തിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി. മലപ്പുറം മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുറസാഖിന്റെ മൃതദേഹം ഖമീസ് മുശൈത്ത് ഇഷാറ 80-ലെ മസ്ലും മഖ്‍ബറയിലാണ് സംസ്കരിച്ചത്.

സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ സെയിൽസ്‍മാനായി ജോലിചെയ്തുവരികയായിരുന്നു അബ്‍ദുറസാഖ്. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീണായിരുന്നു മരണം. കഴിഞ്ഞ 27 വർഷമായി പ്രവാസിയായിരുന്നു.

നാല് വർഷമായി നാട്ടിൽ പോയി വന്നിട്ട്. കുടുംബം നാട്ടിലാണ്. ഭാര്യ - റസിയ. മക്കൾ - നജില, നജ്‍വ, നിഹ്മ, നവദീർ. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം ഹനീഫ് മഞ്ചേശ്വരം നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110009/body-of-malayali-who-died-of-heart-attack-buried-in-saudi)