---
title: "സമസ്ത നേതാവ് സുബൈർ ഹുദവി സൗദി അറേബ്യയില്‍ അന്തരിച്ചു"
english_title: "Zubair Hudavi, a native of Palakkad Koppam, passed away in Jeddah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110051/zubair-hudavi-a-native-of-palakkad-koppam-passed-away-in-jeddah"
published_at: "2023-04-20T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644145c8e434e_DEATH.jpg"
keywords: []
---

# സമസ്ത നേതാവ് സുബൈർ ഹുദവി സൗദി അറേബ്യയില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ്: **സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി ജിദ്ദയിൽ അന്തരിച്ചു. ഹൃദയഘാതമാണ്​ മരണകാരണം.

## Article Content

**റിയാദ്: **സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) നേതാവ് പാലക്കാട് കൊപ്പം സ്വദേശി സുബൈർ ഹുദവി ജിദ്ദയിൽ അന്തരിച്ചു. ഹൃദയഘാതമാണ്​ മരണകാരണം.

സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. ജിദ്ദയിൽ കന്തറയിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.

സുബൈർ ഹുദവിയുടെ പരലോക മോക്ഷത്തിനായി പ്രാർഥിക്കാൻ സമസ്ത ഇസ്‌ലാമിക് സെന്റർ നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്റൂസി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ എന്നിവർ ആഹ്വാനം ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110051/zubair-hudavi-a-native-of-palakkad-koppam-passed-away-in-jeddah)