രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത

 രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ ദുരൂഹത
Nov 16, 2021 11:10 AM | By Shalu Priya

കുവൈത്ത് സിറ്റി : കുവൈത്തില്‍ (Kuwait) രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസിയുടെ മരണത്തില്‍ (Expats death) ദുരൂഹത. സംഭവത്തില്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം (criminal investigation department) അന്വേഷണം തുടങ്ങി.

മൃതദേഹത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് (traces of beatings) കണ്ടെത്തിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം അല്‍ വഫ്റ ഏരിയയിലാണ് ഏഷ്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ഥലത്തെത്തിയ പൊലീസ് സംഘം മരണ കാരണം ഉള്‍പ്പെടെ കണ്ടെത്തുന്നതിനായി മൃതദേഹം ഫൊറന്‍സിക് വിദഗ്ധര്‍ക്ക് കൈമാറി. അതേസമയം കുവൈത്തിലെ സാദ് അല്‍ അബ്‍ദുല്ല ഏരിയയിലെ വീട്ടില്‍ മറ്റൊരു പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലും അന്വേഷണം തുടരുകയാണ്.

ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതില്‍ അകത്തുനിന്ന് അടച്ചിരിക്കുന്നത് കണ്ട് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയ ശേഷം പ്രോസിക്യൂഷന്റെ അനുമതിയോടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ശാസ്‍ത്രീയ പരിശോധനകള്‍ക്കായി മൃതദേഹം ഫൊറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

Mystery over the death of an expatriate found bathed in blood

Next TV

Related Stories
മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

Jan 24, 2022 09:29 PM

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് യുഎഇ

മിസൈല്‍ ആക്രമണശ്രമത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച്...

Read More >>
21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

Jan 24, 2022 05:30 PM

21 വർഷത്തിന് ശേഷം തൃശൂർ സ്വദേശി നാട്ടിലേക്ക്; സ്വദേശിക്ക് തുണയായത് പൊതുമാപ്പ്

21 വർഷത്തിന് ശേഷം നാട്ടിലേക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ് തൃശൂർ തളിക്കുളം സ്വദേശി പ്രസാദ്. രേഖകളെല്ലാം നഷ്ടപ്പെട്ട പ്രസാദിന് ഖത്തറിലെ...

Read More >>
പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

Jan 24, 2022 12:29 PM

പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു

സൗദിയില്‍ പുലര്‍ച്ചെ പള്ളിയില്‍ നിന്ന് മടങ്ങിയയാളെ കാറുകൊണ്ട് ഇടിച്ചിട്ട് കൊള്ളയടിച്ചു....

Read More >>
മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

Jan 24, 2022 11:57 AM

മൃതദേഹം അഴുകിയാലും മരണ സമയം‌ കൃത്യമായി കണ്ടുപിടിക്കാൻ സംവിധാനമൊരുക്കി അധികൃതർ

അഴുകിയ മൃതദേഹം വിശദമായി പരിശോധിച്ച് മരണ സമയം കൃത്യമായി കണ്ടുപിടിക്കാൻ ദുബായ് പൊലീസിന് വിജയകരമായി സാധിച്ചതായി അധികൃതർ....

Read More >>
സൗദിക്ക് നേരെയും ഹൂതി ആക്രമണം

Jan 24, 2022 11:43 AM

സൗദിക്ക് നേരെയും ഹൂതി ആക്രമണം

സൗദിക്ക് നേരെയും ഹൂതി...

Read More >>
ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന്  യുഎഇ

Jan 24, 2022 11:34 AM

ഹുദൈദ ഹൂതി ആയുധ സംഭരണ കേന്ദ്രമെന്ന് യുഎഇ

യെമനിലെ ഹുദൈദ തുറമുഖം ആയുധസംഭരണ കേന്ദ്രമാക്കി അറബ് മേഖലയ്ക്കു ഭീഷണി ഉയർത്തുന്ന ഹൂതി വിമതർക്കെതിരെ രാജ്യാന്തര സമൂഹം ശക്തമായ നടപടി...

Read More >>
Top Stories