---
title: "ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച "
english_title: "A minor eid in Oman is Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110074/a-minor-eid-in-oman-is-saturday"
published_at: "2023-04-20T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64415b5f23a20_eid.jpg"
keywords: []
---

# ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച 

> **Lead Summary:** **മസ്കത്ത്​: **രാജ്യത്ത്​ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ അധികൃതർ അറിയിച്ചു.

## Article Content

**മസ്കത്ത്​: **രാജ്യത്ത്​ എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ അധികൃതർ അറിയിച്ചു.

ശവ്വാൽ മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു ഒരുക്കിയിരുന്നത്​. വിവിധ ഇടങ്ങളിൽ നടക്കുന്ന പെരുന്നാൾ നമസ്​കാരത്തിനും ഈദ്​ ഗാഹിനും പ്രമുഖ പണ്ഡിതൻമാർ നേതൃത്വം നൽകും.

മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ്​ഗാഹുകൾ നടക്കുന്നുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110074/a-minor-eid-in-oman-is-saturday)