---
title: "ഗൾഫിൽ ഒമാനൊഴികെ രാജ്യങ്ങളിൽ നാളെ ഈദുൽ ഫിത്ർ"
english_title: "Eid-ul-Fitr tomorrow in Gulf countries except Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110082/eid-ul-fitr-tomorrow-in-gulf-countries-except-oman"
published_at: "2023-04-20T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64416771dfaa3_eid.jpg"
keywords: []
---

# ഗൾഫിൽ ഒമാനൊഴികെ രാജ്യങ്ങളിൽ നാളെ ഈദുൽ ഫിത്ർ

> **Lead Summary:** **ദുബൈ : **സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്​ർ വെള്ളിയാഴ്ച.

## Article Content

**ദുബൈ : **സൗദി അറേബ്യയിലെ തുമൈറിൽ ശവ്വാൽ മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ഒമാനൊഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്​ർ വെള്ളിയാഴ്ച.

സൗദി പ്രഖ്യാപനം വന്നത്​ പിന്നാലെ യു.എ.ഇ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ എന്നീ രാജ്യങ്ങളും പെരുന്നാൾ സ്ഥിരീകരിച്ചിട്ടുണ്ട്​.

എന്നാൽ വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിച്ച്​ ശനിയാഴ്ചയായിരിക്കും ഈദുൽ ഫിത്​റെന്ന്​ ഒമാൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

മൂന്നു വർഷത്തിന്​ ശേഷം കോവിഡിന്‍റെ നിയന്ത്രണങ്ങളില്ലാതെ വന്നെത്തുന്ന ചെറിയ പെരുന്നാളിനെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങളാണ്​ ഗൾഫ്​ രാജ്യങ്ങളിൽ ഇത്തവണ ഒരുക്കിയിട്ടുള്ളത്.

ഈദ്​ ഗാഹുകളിലും ​പള്ളികളിലും ​പെരുന്നാൾ നമസ്കാരങ്ങൾ നടക്കും. വ്യാഴാഴ്ച മുതൽ തന്നെ വിവിധ രാജ്യങ്ങളിൽ പെരുന്നാൾ അവധി ദിനങ്ങൾ ആരംഭിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110082/eid-ul-fitr-tomorrow-in-gulf-countries-except-oman)