---
title: "വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു "
english_title: "Heavy rain continues in various governorates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110196/heavy-rain-continues-in-various-governorates"
published_at: "2023-04-21T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64424e3a5c283_rain.jpg"
keywords: []
---

# വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു 

> **Lead Summary:** **മസ്കത്ത്​: **രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടേയും അകമ്പടിയോടെയാണ്​ മഴ കോരി ചൊരിയുന്നത്​. അനിഷ്ട സംഭവങ്ങളളൊന്നും എവിടെ നിന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല. സൂർ, സമാഇൽ, തെക്കൻ അമീറാത്ത്​, ജഅലാൻ ബാനി ബൂ അലി, അൽ അവാബി, ബിദ്​യ, അൽകാമിൽ അൽവാഫി തുടങ്ങിയ സ്ഥലങ്ങളിലാണ്​ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്​.

## Article Content

**മസ്കത്ത്​: **രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരുന്നു. കാറ്റിന്‍റെയും ഇടിയുടേയും അകമ്പടിയോടെയാണ്​ മഴ കോരി ചൊരിയുന്നത്​. അനിഷ്ട സംഭവങ്ങളളൊന്നും എവിടെ നിന്നും റിപ്പോർട്ട്​ ചെയ്തിട്ടില്ല. സൂർ, സമാഇൽ, തെക്കൻ അമീറാത്ത്​, ജഅലാൻ ബാനി ബൂ അലി, അൽ അവാബി, ബിദ്​യ, അൽകാമിൽ അൽവാഫി തുടങ്ങിയ സ്ഥലങ്ങളിലാണ്​ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്​.

ചിലയിടങ്ങളിൽ ആലിപ്പഴവും വർഷിച്ചു. ഉൾഗ്രാമങ്ങളിൽ റോഡുകളിൽ വെള്ളം കയറി നേരീയ തോതിൽ ഗതാഗതം തടസ്സപ്പെട്ടു. രണ്ട്​ ദിവസമായി പെയ്യുന്ന മഴ വ്യാഴാഴ്ചയും തുടരുകുയായിരുന്നു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം രാവിലെ മുതൽക്കേ മൂടി ക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഉചക്ക്​ ശേഷമാണ്​ മഴ കനത്തത്​. വിവിധ ഇടങ്ങളിൽ വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ മുറിച്ച്​ കടക്കാൻ ശ്രമിക്കരുതെന്ന്​ നിർദ്ദേശം നൽകി​.

വായു മർദ്ദത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ചവരെ അൽ-ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നാണ്​ ​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്​. തെക്കൻ-വടക്കൻ ശർഖിയ, അൽ വുസ്ത, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നത്.

20 മുതൽ 45 മില്ലിമീറ്റർ വരെ മഴ വിവിധ സ്ഥലങ്ങളിൽ ലഭിച്ചേക്കും. മണിക്കൂറിൽ 28മുതൽ 64 കി.മീറ്റർവരെയായിരിക്കും കാറ്റിന്‍റെ വേഗത. പൊടി ഉയരുന്നതിനാൽ ദൃശ്യ പരതയെ ബാധിക്കും. വാദികൾ മുറിച്ച്​ കടക്കരുതെന്നും ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു. ​കടലിൽ പോകുന്നവർ കാലാവസ്ഥ അറിയിപ്പുകൾ പിന്തുടരണ​െമന്നും ആവശ്യപ്പെട്ടു. ,

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110196/heavy-rain-continues-in-various-governorates)