---
title: "ചെറിയ പെരുന്നാൾ ആഘോഷം; സൗദിയിലെ 13 നഗരങ്ങളിൽ കരിമരുന്നു പ്രകടനങ്ങൾ"
english_title: "Little Feast Celebration; Fireworks displays in 13 cities of Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110269/little-feast-celebration-fireworks-displays-in-13-cities-of-saudi-arabia"
published_at: "2023-04-21T21:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442b0ab5544f_crackers.jpg"
keywords: []
---

# ചെറിയ പെരുന്നാൾ ആഘോഷം; സൗദിയിലെ 13 നഗരങ്ങളിൽ കരിമരുന്നു പ്രകടനങ്ങൾ

> **Lead Summary:** **റിയാദ് : **പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രകടനങ്ങൾക്കായി സൗദി അറേബ്യയിലെ 13 നഗരങ്ങള്‍ സജ്ജമാക്കി ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ്. കരിമരുന്നു പ്രകടനങ്ങൾ രാത്രി ഒൻപതു മണിക്ക് ആരംഭിക്കും.

## Article Content

**റിയാദ് : **പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്നു പ്രകടനങ്ങൾക്കായി സൗദി അറേബ്യയിലെ 13 നഗരങ്ങള്‍ സജ്ജമാക്കി ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ്. കരിമരുന്നു പ്രകടനങ്ങൾ രാത്രി ഒൻപതു മണിക്ക് ആരംഭിക്കും.

റിയാദിലെ ബൊളിവാർഡ് റിയാദ് സിറ്റിയിലും അബഹയിൽ അൽ സഫ പാർക്കിലും ജിദ്ദ ആർട്ട് പ്രൊമെനേഡിലും കരിമരുന്നു പ്രകടനം നടക്കും. പെരുന്നാളിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും ദിവസങ്ങളിലെ ഡ്രോൺ ഷോകൾ ഉൾപ്പടെ ഇതു മൂന്നുദിവസം നീണ്ടുനിൽക്കും.

അൽ ഖോബാറിലെ ആളുകൾക്കു വാട്ടർഫ്രണ്ടിലെ കരിമരുന്നു പ്രകടനങ്ങൾ ആസ്വദിക്കാനാകും. അതേസമയം ഹാലിലുള്ളവർക്ക് ആഘോഷങ്ങൾക്കായി അൽ മഗ്‌വത് വിനോദ റോഡിലെ ഷോകളും പ്രിൻസ് ഹുസാം പാർക്കിലെ ഷോകളും കാണാൻ കഴിയും.

തബൂക്ക് സെൻട്രൽ പാർക്കിൽ നിരവധി പ്രദർശനങ്ങൾ നടക്കും. അരാറിനെ സംബന്ധിച്ചിടത്തോളം അൽ-ഒതൈം മാളിന് മുന്നിലുള്ള ഒരു പൊതു പാർക്കിലായിരിക്കും പരിപാടി.

മദീനയിലെ സന്ദർശകർക്ക് കിങ്‌ ഫഹദ് സെൻട്രൽ പാർക്കിലും നജ്‌റാനിൽ അൽ-നഹ്ദയിലും ആയിരിക്കും കരിമരുന്ന് പ്രയോഗം, ജിസാൻ നഗരത്തിൽ ഇത് വടക്കൻ കോർണിഷിലും നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110269/little-feast-celebration-fireworks-displays-in-13-cities-of-saudi-arabia)