---
title: "പെരുന്നാൾ ദിവസം ഉമ്മുൽഖുവൈനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം"
english_title: "Car accident in Umm al-Khuwain on Eid; A tragic end for the Malayali youth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110331/car-accident-in-umm-al-khuwain-on-eid-a-tragic-end-for-the-malayali-youth"
published_at: "2023-04-22T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644377b8c8be0_death.jpg"
keywords: []
---

# പെരുന്നാൾ ദിവസം ഉമ്മുൽഖുവൈനിൽ വാഹനാപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **ഉമ്മുൽഖുവൈൻ: **പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മായോട്​ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച്​ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും മകൻ വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് മരിച്ചത്.

## Article Content

**ഉമ്മുൽഖുവൈൻ: **പെരുന്നാൾ ദിവസം റോഡരികിൽ ഉമ്മായോട്​ ഫോണിൽ സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ട വാഹനമിടിച്ച്​ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുൽ ജബ്ബാറിന്‍റെയും റംലയുടെയും മകൻ വളാഞ്ചേരി എടയൂർ പൂക്കാട്ടിരി ടി.ടിപ്പടി സ്വദേശി ടി.ടി. ജസീമാണ് മരിച്ചത്.

വെള്ളിയാഴ്ച രാ​ത്രിയാണ്​ സംഭവം. ദുബൈയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന ജസീം കുടുംബത്തോടൊപ്പം ഉമ്മുൽഖുവൈനിൽ ഈദ് ആഘോഷിക്കാൻ എത്തിയതാണ്.

തിരികെ വരുമ്പോൾ റോഡരികിൽ മാതാവുമായി ഫോണിൽ സംസാരിച്ച്​ നിൽക്കവെ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അബൂദബി എലംകോ കമ്പനിയിൽ ജോലി ചെയ്യുന്ന ജസീം ദുബൈ റാഷിദിയയിലാണ്​ താമസം.

ഉമ്മുൽഖുവൈൻ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം ഹംപാസ്​ പ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുന്നു.

ഭാര്യ: സീനത്ത്. മക്കൾ: യമിൻ മരക്കാർ, ഫിൽഷ

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110331/car-accident-in-umm-al-khuwain-on-eid-a-tragic-end-for-the-malayali-youth)