---
title: "മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു"
english_title: "A Malayalee expatriate who had gone to the country from Jeddah for his son's marriage died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110369/a-malayalee-expatriate-who-had-gone-to-the-country-from-jeddah-for-his-sons-marriage-died"
published_at: "2023-04-22T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443943bc6b8a_death.jpg"
keywords: []
---

# മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **റിയാദ് : **മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ ആണ് പാലക്കാട്ട് വെച്ച് മരിച്ചത്.

## Article Content

**റിയാദ് : **മകന്റെ വിവാഹത്തിനായി ജിദ്ദയിൽ നിന്ന് നാട്ടിൽ പോയ പ്രവാസി മലയാളി മരിച്ചു. ജിദ്ദയിലെ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശി സുരേഷ് കൃഷ്ണൻ ആണ് പാലക്കാട്ട് വെച്ച് മരിച്ചത്.

ചെന്നെയിലായിരുന്നു താമസം. മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയതായിരുന്നു. പാലക്കാട് ക്ഷേത്ര ദർശനത്തിന് പോകും വഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

ജിദ്ദയിലെ നിരവധി കൂട്ടായ്മകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജിദ്ദയിലെ കൈരളി, കലാസാഹിതി എന്നീ സംഘടനകളിൽ സജീവ പ്രവർത്തകനും ഭാരവാഹിയുമായിരുന്നു.

ഭാര്യ: പുഷ്പ സുരേഷ് പ്രമുഖ നർത്തകിയും ജിദ്ദ ഇന്ത്യൻ സ്കൂൾ അധ്യാപികയുമാണ്. മക്കൾ: കേശവ്, കാവ്യ. ഭാര്യ പുഷ്പ നാട്ടിലേക്ക് തിരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110369/a-malayalee-expatriate-who-had-gone-to-the-country-from-jeddah-for-his-sons-marriage-died)