---
title: "അബൂദബിയില്‍ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം "
english_title: "Car accident in Abu Dhabi; A tragic end for the expatriate Malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110433/car-accident-in-abu-dhabi-a-tragic-end-for-the-expatriate-malayali"
published_at: "2023-04-22T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6443f5a9a7694_death.jpg"
keywords: []
---

# അബൂദബിയില്‍ വാഹനാപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **അബൂദബി: **അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് ആണ് മരിച്ചത്. 21 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

## Article Content

**അബൂദബി: **അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് തൃത്താല പരുദൂര്‍ പഞ്ചായത്തിലെ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് സുബീഷ് ആണ് മരിച്ചത്. 21 വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

വാഹനത്തില്‍ സുബീഷിനൊപ്പം മറ്റ് മൂന്നുപേര്‍ കൂടെയുണ്ടായിരുന്നു. ഇവരില്‍ എറണാകുളം പിറവം വെ്ട്ടുകല്ലുങ്കല്‍ റോബിന്‍ (43) ഗുരുതര പരിക്കുകളോടെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയിലാണ്.

പരിക്കേറ്റ മറ്റ് രണ്ടുപേരും ചികില്‍സ തേടിയിട്ടുണ്ട്. അബൂദബിയില്‍ കാര്‍പെന്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുബീഷ്. ഈ ഒക്ടോബറില്‍ വിവാഹം നടക്കാനിരിക്കെയാണ് മരണം. പേരച്ചന്റെയും രാധാമണിയുടേയും മകനാണ്.

സഹോദരങ്ങള്‍: സുരേഷ് ബാബു, സുനിത, സുജാത എന്നിവര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110433/car-accident-in-abu-dhabi-a-tragic-end-for-the-expatriate-malayali)