---
title: "ജഅലൻ ബാനി ബു അലിയിൽ ചുഴലിക്കാറ്റ്​; ഒരാൾക്ക്​ പരിക്ക്​ "
english_title: "Cyclone in Jalan Bani Bu Ali; One person is injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110576/cyclone-in-jalan-bani-bu-ali-one-person-is-injured"
published_at: "2023-04-23T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64453977c1078_muscat.jpg"
keywords: []
---

# ജഅലൻ ബാനി ബു അലിയിൽ ചുഴലിക്കാറ്റ്​; ഒരാൾക്ക്​ പരിക്ക്​ 

> **Lead Summary:** **മസ്​കത്ത്​: **തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിൽ വീശിയടിഞ്ഞ ​ ചുഴലികാറ്റിൽ ഒരാൾക്ക്​ പരിക്കേറ്റു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്​.

## Article Content

**മസ്​കത്ത്​: **തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തിൽ വീശിയടിഞ്ഞ ​ ചുഴലികാറ്റിൽ ഒരാൾക്ക്​ പരിക്കേറ്റു. നിരവധി വസ്തുവകകൾക്ക് നാശം നേരിട്ടതായും റിപ്പോർട്ടുണ്ട്​.

ശനിയാഴ്ച ഉച്ച കഴിഞ്ഞാണ്​ ശക്​തമായ ഇടി മിന്നലിനൊപ്പം ചുഴലികാറ്റും അനുഭവപ്പെട്ടതെന്ന്​ ഒമാൻ കാലാവസ്ഥാ നിരീക്ഷണം പ്രസ്താവനയിൽ പറഞ്ഞു.

ചുഴലികാറ്റിന്‍റെ വീഡിയോ നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിട്ടുണ്ട്​. ചുഴലികാറ്റിന്​ അകമ്പടിയായി കനത്ത മഴയും പ്രദേശത്തുണ്ടായിരുന്നു.

അരമണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡുകളിലും മറ്റും വെള്ളം കയറുകയും ചെയ്തു. ഒട്ടകങ്ങളും ആടുകളുമുൾപ്പെടെ നിവധി വളർത്തും മൃഗങ്ങളും ചത്തതായി പ്രദേശവാസികൾ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110576/cyclone-in-jalan-bani-bu-ali-one-person-is-injured)