---
title: "ഒമാനിലെ അൽ-ദാഖിലിയ  ഗവര്‍ണറേറ്റില്‍ തീപിടുത്തം"
english_title: "A fire breaks out in Al-Dakhiliya Governorate, Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110599/a-fire-breaks-out-in-al-dakhiliya-governorate-oman"
published_at: "2023-04-23T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64456293f0aac_fire.jpg"
keywords: []
---

# ഒമാനിലെ അൽ-ദാഖിലിയ  ഗവര്‍ണറേറ്റില്‍ തീപിടുത്തം

> **Lead Summary:** **മസ്കറ്റ് : **ഒമാനിലെ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്.

## Article Content

**മസ്കറ്റ് : **ഒമാനിലെ അൽ-ദാഖിലിയ ഗവര്‍ണറേറ്റില്‍ തീപിടുത്തം. സമൈൽ വിലായത്തിലെ ഒരു കമ്പനിയുടെ വെയർ ഹൗസിനാണ് തീപിടിച്ചത്.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സംഭവ സ്ഥലത്ത് എത്തുകയും തീ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. തീപിടുത്തം മൂലം മറ്റ് അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110599/a-fire-breaks-out-in-al-dakhiliya-governorate-oman)