---
title: "സംഗീത നിശകളും ഡിജെയും; തൽസമയ വിനോദ പരിപാടികളുമായി മെഗാ പാർക്ക് കാർണിവൽ"
english_title: "Music nights and DJ; Mega Park Carnival with live entertainment"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110669/music-nights-and-dj-mega-park-carnival-with-live-entertainment"
published_at: "2023-04-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644632c7624ee_doha.jpg"
keywords: []
---

# സംഗീത നിശകളും ഡിജെയും; തൽസമയ വിനോദ പരിപാടികളുമായി മെഗാ പാർക്ക് കാർണിവൽ

> **Lead Summary:** **ദോഹ : **സംഗീത നിശകളും ഡിജെയും തൽസമയ വിനോദ പരിപാടികളുമായി അൽ ബിദ പാർക്കിലെ മെഗാ പാർക്ക് കാർണിവൽ സന്ദർശകരെ ആകർഷിക്കുന്നു.

## Article Content

**ദോഹ : **സംഗീത നിശകളും ഡിജെയും തൽസമയ വിനോദ പരിപാടികളുമായി അൽ ബിദ പാർക്കിലെ മെഗാ പാർക്ക് കാർണിവൽ സന്ദർശകരെ ആകർഷിക്കുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ കഴിയുന്ന ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

സംഗീത പരിപാടികൾ, കുട്ടികൾക്കായി പ്രത്യേക ഷോ, തൽസമയ വിനോദ പരിപാടികൾ, ഖത്തറിന്റെ പരമ്പരാഗത വാൾ നൃത്തമായ അർധ ഉൾപ്പെടെയുള്ള കലാ, സാംസ്‌കാരിക, വിനോദ പരിപാടികളാണ് അൽബിദയിലേക്ക് സന്ദർശകരെ ആകർഷിക്കുന്നത്.

കുട്ടികൾക്കും കുടുംബങ്ങൾക്കും ബാച്ചിലർമാർക്കും ഒരു കുടക്കീഴിൽ മികച്ച ആസ്വാദനം ഒരുക്കിയാണ് മെഗാ പാർക്ക് കാർണിവൽ നടക്കുന്നത്. കുട്ടികൾക്ക് ചെറു തീവണ്ടിയിൽ യാത്ര ചെയ്യാം. ഇഷ്ടമുള്ള ഗെയിമുകൾ കളിക്കാൻ പ്രത്യേക ഏരിയയുണ്ട്.

ഭീമൻ ബലൂണുകൾ കാണാം. മെഗാ പാർക്ക് തിയറ്ററും രസകരമായ പരിപാടികളും തുടങ്ങി കാണാനും ആസ്വദിക്കാനും ഏറെയുണ്ട്. പ്രതിദിനം 10,000 പേരാണ് കാർണിവൽ കാണാൻ എത്തുന്നത്.

22,000 ചതുരശ്രമീറ്ററിൽ നടക്കുന്ന കാർണിവൽ നോൺ-സ്‌റ്റോപ്പ് വിനോദ ഏരിയ ആണ്. സംഗീതം ആസ്വദിക്കാൻ എത്തുന്നവർ, കുട്ടികളുമായി സമയം ചെലവിടാൻ എത്തുന്ന കുടുംബങ്ങൾ, വ്യത്യസ്ത രുചികൾ തേടി എത്തുന്നവർ ഇങ്ങനെ പലതരക്കാരാണ് അൽബിദയിലേക്ക് എത്തുന്നത്.

രാവിലെ 10.00 മുതൽ പിറ്റേന്ന് പുലർച്ചെ 2.00 വരെയാണ് അൽബിദയിലെ ആഘോഷം. ഒരു ലക്ഷം സന്ദർശകരെയാണ് 30-ാം തീയതി വരെ നീളുന്ന കാർണിവലിലേക്ക് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110669/music-nights-and-dj-mega-park-carnival-with-live-entertainment)