---
title: "സൗദിയിൽ ഒരാഴ്ചയ്ക്കിടെ 16,293 നിയമലംഘകർ അറസ്റ്റിൽ "
english_title: "16,293 law violators were arrested in Saudi Arabia within a week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110672/16293-law-violators-were-arrested-in-saudi-arabia-within-a-week"
published_at: "2023-04-24T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6446360c07d42_arrest.jpg"
keywords: []
---

# സൗദിയിൽ ഒരാഴ്ചയ്ക്കിടെ 16,293 നിയമലംഘകർ അറസ്റ്റിൽ 

> **Lead Summary:** **റിയാദ് : **സൗദിയിൽ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 16,293 നിയമലംഘകരെ അറസ്റ്റ് ചെയ്തു.

## Article Content

**റിയാദ് : **സൗദിയിൽ ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി 16,293 നിയമലംഘകരെ അറസ്റ്റ് ചെയ്തു.

താമസ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും.

ഈ മാസം 13 മുതൽ 19 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്നും ഇതിൽ 8717 പേരും താമസകുടിയേറ്റ നിയമം ലംഘിച്ചവരാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇത്യോപ്യ, യെമൻ രാജ്യക്കാരാണ് പിടിക്കപ്പെട്ടവരിൽ ഏറെയും. 3% ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാരുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110672/16293-law-violators-were-arrested-in-saudi-arabia-within-a-week)