---
title: "റിയാദിനു സമീപം കാർ മറിഞ്ഞ് അപകടം;​  മലപ്പുറം സ്വദേശിനിയും ബാലികയും മരിച്ചു"
english_title: "Malappuram woman and girl died in a car overturn accident near Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110744/malappuram-woman-and-girl-died-in-a-car-overturn-accident-near-riyadh"
published_at: "2023-04-24T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644685cd496eb_death.jpg"
keywords: []
---

# റിയാദിനു സമീപം കാർ മറിഞ്ഞ് അപകടം;​  മലപ്പുറം സ്വദേശിനിയും ബാലികയും മരിച്ചു

> **Lead Summary:** **റിയാദ് : **ജിദ്ദയിൽനിന്ന്​ റിയാദിലേക്ക്​ വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ്​ യുവതിയും ബാലികയും മരിച്ചു.

## Article Content

**റിയാദ് : **ജിദ്ദയിൽനിന്ന്​ റിയാദിലേക്ക്​ വരികയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞ്​ യുവതിയും ബാലികയും മരിച്ചു.

മലപ്പുറം കൊടക്കാട് ആലിൻചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖി​ന്‍റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്​ച രാവിലെ റിയാദിൽനിന്ന്​ 350 കിലോമീറ്റർ അകലെ അൽ ഖസ്​റയിലാണ് അപകടം. ജിദ്ദയിൽ പ്രവാസികളായ ഇവർ പെരുന്നാൾ അവധി പ്രമാണിച്ച്​ ഞായറാഴ്​ച വൈകീട്ട്​ റിയാദിലേക്ക്​ പുറപ്പെട്ടതായിരുന്നു.

മൃതദേഹങ്ങൾ അൽ ഖസ്​റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നടപടികൾ പൂർത്തീകരിക്കാനും സഹായത്തിനുമായി റിയാദ് കെ.എം.സി.സി വെൽഫയർ വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹമീദ് പെരുവള്ളുർ, ത്വാഇഫ്​ കെ.എം.സി.സി, ജലീൽ റുവൈദ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110744/malappuram-woman-and-girl-died-in-a-car-overturn-accident-near-riyadh)