---
title: "ഒമാനിൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ തു​ട​രു​ന്നു "
english_title: "Rain continues in various governorates in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110771/rain-continues-in-various-governorates-in-oman"
published_at: "2023-04-24T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469f72a2718_OMANRAIN.jpg"
keywords: []
---

# ഒമാനിൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ തു​ട​രു​ന്നു 

> **Lead Summary:** **മ​സ്ക​ത്ത്​: **വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ തു​ട​രു​ന്നു. ക​ന​ത്ത കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ചൊ​രി​യ്യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ നി​ന്നും റി​പ്പോ​ർ​ട്ട്​ ​​ചെ​യ്തി​ട്ടി​ല്ല. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യി​ട്ടു​ണ്ട്. അ​ൽ​ഖാ​ബി​ൽ, സ​മാ​ഇ​ൽ ഇ​​ബ്ര, ദി​മ അ​ൽ ത​യ്യാ​ൻ, ഖു​റി​യാ​ത്ത്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്ച ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം രാ​വി​ലെ മു​ത​ൽ​ക്കേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

## Article Content

**മ​സ്ക​ത്ത്​: **വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ തു​ട​രു​ന്നു. ക​ന​ത്ത കാ​റ്റി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ചൊ​രി​യ്യു​ന്ന​ത്. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും എ​വി​ടെ നി​ന്നും റി​പ്പോ​ർ​ട്ട്​ ​​ചെ​യ്തി​ട്ടി​ല്ല. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി​യി​ട്ടു​ണ്ട്. അ​ൽ​ഖാ​ബി​ൽ, സ​മാ​ഇ​ൽ ഇ​​ബ്ര, ദി​മ അ​ൽ ത​യ്യാ​ൻ, ഖു​റി​യാ​ത്ത്​ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ഞാ​യ​റാ​ഴ്ച ഭേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാം രാ​വി​ലെ മു​ത​ൽ​ക്കേ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു.

ദി​മ അ​ൽ ത​യ്യാ​നി​ൽ വാ​ദി​യി​ൽ വാ​ഹ​നം അ​ക​പ്പെ​ട്ടു. ഉ​ച്ച​​യോ​ടെ​യാ​ണ്​ പ​ല​യി​ട​ത്തും മ​ഴ വ​ർ​ഷി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു. വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ന്ന​തി​നാ​ൽ മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​രു​തെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി​വ​രെ ക​ന​ത്ത മ​ഴ​യും ഇ​ടി മി​ന്ന​ലും കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, മ​സ്ക​ത്ത്, അ​ൽ വു​സ്ത, ദാ​ഖി​ലി​യ, തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഹി​റ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും മ​ഴ പെ​യ്യു​ക എ​ന്നാ​ണ്​ അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​ക​രു​തെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110771/rain-continues-in-various-governorates-in-oman)