---
title: "ഒമാനിൽ വെ​ള്ളി​യാ​ഴ്ച​വ​രെ മ​ഴ തു​ട​രും- കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം"
english_title: "Rain to continue in Oman till Friday - Meteorological Center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110934/rain-to-continue-in-oman-till-friday-meteorological-center"
published_at: "2023-04-25T17:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447c493235cc_oman.jpg"
keywords: []
---

# ഒമാനിൽ വെ​ള്ളി​യാ​ഴ്ച​വ​രെ മ​ഴ തു​ട​രും- കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

> **Lead Summary:** **മ​സ്ക​ത്ത് ​: **വാ​യു മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വെ​ള്ളി​യാ​ഴ്ച​വ​രെ മ​ഴ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത് ​: **വാ​യു മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും വെ​ള്ളി​യാ​ഴ്ച​വ​രെ മ​ഴ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ഇ​തി​ന്‍റെ ആ​ഘാ​തം കൂ​ടു​ത​ൽ ബാ​ധി​ക്കു​ക. തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, മ​സ്ക​ത്ത്, അ​ൽ വു​സ്ത, ദാ​ഖി​ലി​യ, തെ​ക്ക​ൻ ബ​ത്തി​ന, ദാ​ഹി​റ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി​രി​ക്കും ക​ന​ത്ത കാ​റ്റും മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​ക.

ശ​ക്​​ത​മാ​യ ഇ​ടി മി​ന്ന​ലും ഉ​ണ്ടാ​കും. മ​ണി​ക്കൂ​റി​ൽ 28-90 കി.​മീ​റ്റ​റാ​യി​രി​ക്കും കാ​റ്റി​ന്‍റെ വേ​ഗം. 20 മു​ത​ൽ 75 മി​ല്ലി മീ​റ്റ​ർ​വ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കും. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചു​ക​ട​ക്ക​രു​തെ​ന്നും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും ക​ട​ലി​ൽ പോ​ക​രു​തെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, തി​ങ്ക​ളാ​ഴ്ച​യും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ജ​അ​ലാ​ൻ ബ​നീ ബൂ​അ​ലി, അ​ൽ ജ​ഹ്‌​ല​ഫ, മ​ഹൂ​ത്ത്, അ​ൽ അ​വാ​ബി, അ​ൽ​ഖാ​ബി​ൽ, സ​മാ​ഇ​ൽ, ഇ​​ബ്ര, ദി​മാ അ​ൽ ത​യ്യാ​ൻ, ഖു​റി​യാ​ത്ത്, ഇ​ബ്ര​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റു​ള്ള ഖാ​ഫി​ഫ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ ക​ന​ത്ത മ​ഴ​യും കാ​റ്റും കോ​രി​ച്ചൊ​രി​ഞ്ഞ​ത്​.

പ​ല​യി​ട​ത്തും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മ​ഴ കി​ട്ടി​യ സ്ഥ​ല​ങ്ങ​ളി​​ലെ​ല്ലാം താ​പ​നി​ല​യി​ൽ ഗ​ണ്യ​മാ​യി കു​റ​വ്​ വ​ന്നി​ട്ടു​ണ്ട്. രാ​വി​ലെ മു​ത​ലേ തു​ട​ങ്ങി​യ മ​ഴ ഉ​ച്ച​​ക്ക്​ ശേ​ഷ​മാ​ണ്​ ​ പ​ല​യി​ട​ത്തും ശ​ക്​​തി​യാ​ർ​ജി​ച്ച​ത്. ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ൽ വെ​ള്ളം ക​യ​റി നേ​രി​യ തോ​തി​ൽ ഗ​താ​ഗ​ത ത​ട​സ്സം അ​നു​ഭ​വ​പ്പെ​ട്ടു.

ജ​അ​ലാ​ൻ ബ​നീ ബൂ​അ​ലി വി​ലാ​യ​ത്തി​ലെ അ​ൽ അ​ശ്ക​റ​യി​ൽ ക​ന​ത്ത മി​ന്ന​ലി​ൽ മ​ര ശി​ഖ​ര​ങ്ങ​ൾ​ക്ക്​ തീ ​പി​ടി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന മു​ന്ന​റി​യി​പ്പ്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110934/rain-to-continue-in-oman-till-friday-meteorological-center)