---
title: "കി​ഴ​ങ്ങ്​ ചാ​ക്കി​നി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​ൻ ശ്ര​മം; ആറുപേർ പിടിയിൽ"
english_title: "Trying to hide drugs in a bag of potatoes; Six people were arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110937/trying-to-hide-drugs-in-a-bag-of-potatoes-six-people-were-arrested"
published_at: "2023-04-25T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447c70769807_arrest.jpg"
keywords: []
---

# കി​ഴ​ങ്ങ്​ ചാ​ക്കി​നി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​ൻ ശ്ര​മം; ആറുപേർ പിടിയിൽ

> **Lead Summary:** **മ​നാ​മ : **കി​ഴ​ങ്ങ്​ ചാ​ക്കി​നി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മം നി​ഷ്​​ഫ​ല​മാ​ക്കി.

## Article Content

**മ​നാ​മ : **കി​ഴ​ങ്ങ്​ ചാ​ക്കി​നി​ട​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഒ​ളി​ച്ചു ക​ട​ത്താ​നു​ള്ള ശ്ര​മം നി​ഷ്​​ഫ​ല​മാ​ക്കി.

ഒ​രു ഏ​ഷ്യ​ൻ രാ​ജ്യ​ത്ത്​ നി​ന്നും കി​ഴ​ങ്ങ്​ നി​റ​ച്ചെ​ത്തി​യ ക​ണ്ടെ​യ്​​ന​റി​ൽ ഒ​ളി​പ്പി​ച്ചു വെ​ച്ച നി​ല​യി​ലാ​ണ്​​ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

33 കി​ലോ തൂ​ക്കം വ​രു​ന്ന ഹ​ഷീ​ഷും ച​ര​സ്സു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ന്​ ഏ​ക​ദേ​ശം ഏ​ഴ്​ ല​ക്ഷം ദി​നാ​ർ വി​ല വ​രു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

ആ​റ്​ പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ആ​റു പേ​രും ക​ണ്ടെ​യ്​​ന​ർ വ​ന്ന നാ​ട്ടി​ൽ നി​ന്നു​ള്ള​വ​രാ​ണ്. രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള മ​റ്റ്​ ര​ണ്ട്​ പേ​ർ​ക്കാ​യി ​അ​ന്വേ​ഷ​ണം തു​ട​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110937/trying-to-hide-drugs-in-a-bag-of-potatoes-six-people-were-arrested)