---
title: "ഉറക്കത്തില്‍ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി"
english_title: "The body of the expatriate social activist who died in his sleep was buried in the presence of a large crowd"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110977/the-body-of-the-expatriate-social-activist-who-died-in-his-sleep-was-buried-in-the-presence-of-a-large-crowd"
published_at: "2023-04-25T21:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6447f36269ade_death.jpg"
keywords: []
---

# ഉറക്കത്തില്‍ മരണപ്പെട്ട പ്രവാസി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഖബറടക്കി

> **Lead Summary:** **റിയാദ്:** കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ച സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) നേതാവും സാമൂഹിക പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം.സി. സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി.

## Article Content

**റിയാദ്:** കഴിഞ്ഞയാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ച സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) നേതാവും സാമൂഹിക പ്രവർത്തകനുമായ പട്ടാമ്പി കൊപ്പം സ്വദേശി എം.സി. സുബൈർ ഹുദവിയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കി.

ശനിയാഴ്ച ഇശാ നമസ്കാര ശേഷം റുവൈസ് മഖ്‌ബറയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിലും ഖബറടക്ക ചടങ്ങുകളിലും ജിദ്ദക്കകത്തും പുറത്ത് നിന്നുമുള്ള നൂറുക്കണക്കിന് എസ്.ഐ.സി, കെ.എം.സി.സി നേതാക്കളും പ്രവർത്തകരും സഹപ്രവർത്തകരും നാട്ടുകാരും ബന്ധുക്കളും പങ്കെടുത്തു.

കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച നാട്ടിൽ പോകാൻ ഒരുങ്ങിയിരുന്ന സുബൈർ ഹുദവി ഉറക്കത്തിലാണ് മരിച്ചത്.

ഡൈനാമിക് ടെക്നോളജി സപ്ലൈ കമ്പനിയിൽ ഓഫീസ് മാനേജർ ആയിരുന്നു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറായ സുബൈർ ഹുദവി വിഖായ ഹജ്ജ് വളൻറിയർ സേവന രംഗത്തും നേതൃത്വം നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110977/the-body-of-the-expatriate-social-activist-who-died-in-his-sleep-was-buried-in-the-presence-of-a-large-crowd)