---
title: "ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദി അറേബ്യയിലെത്തി "
english_title: "A driverless vehicle has arrived in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111370/a-driverless-vehicle-has-arrived-in-saudi-arabia"
published_at: "2023-04-27T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644aa110c396c_SAUDITAXI.jpg"
keywords: []
---

# ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദി അറേബ്യയിലെത്തി 

> **Lead Summary:** **ജിദ്ദ: **ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദി അറേബ്യയിലെത്തി. ഇലക്ട്രിക് സെൽഫ് ഡ്രൈവിങ്​ വെഹിക്കിളിന്റെ പരീക്ഷണ ഓട്ടം റിയാദിൽ ഗതാഗത-ലോജിസ്​റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി റുമൈഹ് അൽറുമൈഹ് ഉദ്ഘാടനം ചെയ്​തു​. ഗതാഗത സംവിധാനങ്ങളെ ആധുനികവത്​കരിക്കാൻ മന്ത്രാലയം നടത്തുന്ന ​ശ്രമങ്ങളുടെ ഭാഗമാണിത്​​.

## Article Content

**ജിദ്ദ: **ഡ്രൈവറില്ലാതെ ഓടുന്ന വാഹനം സൗദി അറേബ്യയിലെത്തി. ഇലക്ട്രിക് സെൽഫ് ഡ്രൈവിങ്​ വെഹിക്കിളിന്റെ പരീക്ഷണ ഓട്ടം റിയാദിൽ ഗതാഗത-ലോജിസ്​റ്റിക്‌സ് ഡെപ്യൂട്ടി മന്ത്രി റുമൈഹ് അൽറുമൈഹ് ഉദ്ഘാടനം ചെയ്​തു​. ഗതാഗത സംവിധാനങ്ങളെ ആധുനികവത്​കരിക്കാൻ മന്ത്രാലയം നടത്തുന്ന ​ശ്രമങ്ങളുടെ ഭാഗമാണിത്​​.

ഗതാഗത-ലോജിസ്​റ്റിക് സേവന മേഖലയിലെ മികച്ച സാങ്കേതികവിദ്യകളെ സൗദിയിലെത്തിക്കുകയും സമൂഹത്തിന്​ അതി​ന്റെ പ്രയോജനം പ്രദാനം ചെയ്യുന്നതിനാണ്​ മന്ത്രാലയം ശ്രമിക്കുന്നതെന്ന് അൽറുമൈഹ് പറഞ്ഞു. ദേശീയ ഗതാഗത-ലോജിസ്​റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങളിലൊന്നാണിത്.

ഗതാഗത അപകടങ്ങളുടെയും മരണങ്ങളുടെയും നിരക്ക് കുറയ്ക്കുന്നതിന് ഇത്തരമൊരു സംരംഭം സഹായിക്കും. നഗരങ്ങളിലും ഇവ തമ്മിലുമുള്ള ഗതാഗതശേഷി മെച്ചപ്പെടുത്തും. ഇലക്​ട്രിക്​ ആയതിനാൽ പരിസ്ഥിതി ദോഷം കുറയ്​ക്കുകയും ചെയ്യും. ലോജിസ്​റ്റിക് സെൻററുകളുടെ പ്രകടനം മെച്ചപ്പെടുത്താനുള്ള മന്ത്രാലയത്തിന്റെ ആദ്യത്തെ പരീക്ഷണമാണിതെന്നും അൽ റുമൈഹ് പറഞ്ഞു.

ഗതാഗത സാങ്കേതിക വികസനത്തിലെ ഒരു കുതിച്ചുചാട്ടമാണ് ആദ്യത്തെ ഇലക്ട്രിക് വാഹനത്തി​ന്റെ പരീക്ഷണമെന്ന്​ റോഷൻ ഗ്രൂപ്പ്​ ചീഫ് ബിസിനസ് ഡെവലപ്‌മെൻറ്​ ഓഫീസർ ഉസാമ കബാനി പറഞ്ഞു. ജീവിത നിലവാരം ഉയർത്തുന്നതിനായി തിരക്ക് കുറയ്ക്കൽ, വിവിധ സെഗ്‌മെൻറുകൾക്ക് ഗതാഗതം ഉപയോഗിക്കാനുള്ള അവസരങ്ങൾ നൽകൽ എന്നിവ സാധ്യമാക്കുന്നതിന്​ ഇത്​ സഹായിക്കും​​. റോഷൻ ഗ്രൂപ്പും ഗതാഗത മന്ത്രാലയവും സഹകരിച്ചാണ്​ ഈ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111370/a-driverless-vehicle-has-arrived-in-saudi-arabia)