---
title: "കനത്ത മഴ; ഒമാനിൽ വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Two members of the gang were found dead in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111373/two-members-of-the-gang-were-found-dead-in-oman"
published_at: "2023-04-27T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644aa41c7effe_OMAN_RAIN.jpg"
keywords: []
---

# കനത്ത മഴ; ഒമാനിൽ വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **മസ്കത്ത്​:** കനത്ത മഴയെ തുടർന്ന്​ നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തി​ലെ വാദി അൽ ബത്തയിൽ ബുധനാഴ്​ച രാത്രിയായിരുന്നു സംഭവം.

## Article Content

**മസ്കത്ത്​:** കനത്ത മഴയെ തുടർന്ന്​ നിറഞ്ഞൊഴുകുന്ന വാദിയിൽ അകപ്പെട്ട സംഘത്തിലെ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തിയാതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലൻ ബാനി ബു അലി വിലായത്തി​ലെ വാദി അൽ ബത്തയിൽ ബുധനാഴ്​ച രാത്രിയായിരുന്നു സംഭവം.

മൂന്നു വാഹനങ്ങളിലായി ഒമ്പതു പേരായിരുന്നു വാദിയിൽ അകപ്പെട്ടിരുന്നത്​. ഇതിൽ ആറുപേരെ സംഭവ സമയത്തുതന്നെ രക്ഷിച്ചിരുന്നു. മറ്റുള്ളവർക്ക്​ നടത്തിയ തിരിച്ചിലിനിടെയാണ്​ ഒരു സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്​. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ്​ തിരച്ചിൽ നടത്തിയിരുന്നത്​.

അതേസമയം, രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ചവരെ മഴ തുടരുമെന്നാണ്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ അറിയിച്ചിരിക്കുന്നത്​. പാറകൾ ഇടിഞ്ഞ്​ വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.​

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111373/two-members-of-the-gang-were-found-dead-in-oman)