ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട് വെറും രണ്ട് മാസം; പ്രവാസിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം

ടിക്കറ്റ് വാങ്ങാന്‍ തുടങ്ങിയിട്ട് വെറും രണ്ട് മാസം; പ്രവാസിക്ക് ഏഴ് കോടി രൂപയുടെ സമ്മാനം
Nov 16, 2021 10:42 PM | By Shalu Priya

ദുബൈ : ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍(Dubai Duty Free Millennium Millionaire )നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏഴ് കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈ വേള്‍ഡ് സെന്‍ട്രലിലെ(Dubai World Central) ദുബൈ എയര്‍ഷോ 2021ല്‍( Dubai Airshow 2021) വെച്ച് ചൊവ്വാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഇന്ത്യക്കാരന്‍ റിയാന്‍ വല്‍ഡെയ്‌റോ വിജയിയായത്.

ഒക്ടോബര്‍ 27നാണ് സമ്മാനാര്‍ഹമായ 0274 എന്ന നമ്പരിലുള്ള ടിക്കറ്റ് റിയാന്‍ വാങ്ങിയത്. 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുകയാണ് 46കാരനായ ഇയാള്‍. രണ്ട് മാസം മുമ്പാണ് ഇയാള്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുത്തു തുടങ്ങിയത്.

സമ്മാനവിവരം അറിയിച്ചു കൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായി ജോലി ചെയ്യുകയാണ് റിയാന്‍. ഈ വിജയം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് പറഞ്ഞ അദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി അറിയിച്ചു.

സമ്മാനത്തുക കൊണ്ട് പാവപ്പെട്ട ചിലരെ സഹായിക്കുമെന്നും ഇന്ത്യയിലുള്ള കുടുംബത്തിനും രണ്ട് മക്കളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും ഇത് വിനിയോഗിക്കുമെന്നും റിയാന്‍ പറഞ്ഞു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലെനയര്‍ പ്രൊമോഷന്‍ ആരംഭിച്ച 1999 മുതല്‍ 10 ലക്ഷം ഡോളര്‍ സമ്മാനമായി നേടുന്ന 185-ാമത്തെ ഇന്ത്യക്കാരനാണ് റിയാന്‍.

Just two months since I started buying tickets; A gift of Rs 7 crore to an expatriate

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories