---
title: "ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയായി സുല്‍ത്താന്‍ നെയാദി"
english_title: "Sultan Neyadi became the first Arab traveler to walk in space"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111680/sultan-neyadi-became-the-first-arab-traveler-to-walk-in-space"
published_at: "2023-04-29T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d0d3259f47_uae.jpg"
keywords: []
---

# ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയായി സുല്‍ത്താന്‍ നെയാദി

> **Lead Summary:** **അ**റബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയെന്ന നേട്ടം നെയാദി സ്വന്തമാക്കി.

## Article Content

**അ**റബ് ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിച്ചേര്‍ത്ത് സുല്‍ത്താന്‍ അല്‍ നെയാദി. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരിയെന്ന നേട്ടം നെയാദി സ്വന്തമാക്കി.

നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫന്‍ ബോവനൊപ്പമായിരുന്നു അല്‍ നെയാദിയുടെ സ്‌പേസ് വാക്ക്. ഇതോടെ ബഹിരാകാശ നിലയത്തിന് പുറത്ത് സ്‌പേസ് വാക്ക് നടത്തുന്ന പത്താമത്തെ രാജ്യമായി മാറിയിരിക്കുയാണ് യുഎഇ.

യുഎഇ സമയം വൈകിട്ട് അഞ്ചരയോടെയാണ് സുല്‍ത്താന്‍ അല്‍ നെയാദി സ്‌പേസ് വാക്കിനായി ബഹിരാകാശ നിലയത്തിന് പുറത്തേക്ക് എത്തിയത്.

സ്‌പേസ് വാക്കിന് നേതൃത്വം നല്‍കുന്ന സ്റ്റീഫന്‍ ബോവനൊപ്പമായിരുന്നു നെയാദിയുടെ സ്‌പേസ്ബ വാക്ക് ഹിരാകാശ നിലയത്തിന്റെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷന്‍ ഹാര്‍ഡ്‌വെയര്‍ മാറ്റിസ്ഥാപിക്കുകയും അതോടൊപ്പം സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതുമുള്‍പ്പെടെയുളള പ്രവൃത്തികളില്‍ നയാദി പങ്കാളിയായി.

ആറര മണിക്കൂറോളമാണ് നെയാദി പുറത്ത് ചിലവഴിച്ചത്. ഇതോടെ ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജനെന്നതിന് പുറമേ ബഹിരാകാശ നിലയത്തില്‍ പങ്കാളിത്തമില്ലാത്ത രാജ്യത്ത് നിന്ന് ഒരാള്‍ ആദ്യമായി സ്‌പേസ് വാക്ക് നടത്തിയെന്ന റെക്കോര്‍ഡും അല്‍ നെയാദി സ്വന്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111680/sultan-neyadi-became-the-first-arab-traveler-to-walk-in-space)