---
title: "മെയ് മുതൽ  ഗതാഗതനിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി പൊലീസ്"
english_title: "Abu Dhabi Police has tightened traffic restrictions since May"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111682/abu-dhabi-police-has-tightened-traffic-restrictions-since-may"
published_at: "2023-04-29T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d0f4a71c5f_abudabipolice.jpg"
keywords: []
---

# മെയ് മുതൽ  ഗതാഗതനിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി പൊലീസ്

> **Lead Summary:** **അബുദാബി : **മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേ​ഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും.

## Article Content

**അബുദാബി : **മെയ് ഒന്നുമുതൽ അബുദാബിയിൽ വാഹനങ്ങൾ നിശ്ചിത വേ​ഗപരിധിക്ക് താഴെ ഓടിച്ചാൽ പിഴ ഈടാക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് മിനിമം വേഗപരിധി നിയമം ആദ്യം നടപ്പാക്കുക. നിയമലംഘകരിൽ നിന്ന് 400 ദിർഹമാണ് പിഴയായി ഈടാക്കുക. അബുദാബിയിലെ പ്രധാന പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലാണ് കുറഞ്ഞ വേ​ഗ പരിധി നിയമം ആദ്യം നടപ്പാക്കുന്നത്.

ഇവിടെ കു​റ​ഞ്ഞ വേ​ഗം മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​റാ​യാണ് പ​രി​മി​ത​പ്പെ​ടു​ത്തിയിട്ടുണ്ട്. ഈ റോഡിൽ ഇ​ട​ത്തേ അ​റ്റ​ത്തെ ര​ണ്ടു ലെ​യി​നു​ക​ളി​ലാ​ണ് കുറഞ്ഞത് 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വാ​ഹ​ന​മോ​ടി​ക്കേ​ണ്ട​ത്.

ഏപ്രിൽ മാസത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയെങ്കിലും മെയ് ഒന്നുമുതൽ പിഴ ഈടാക്കി തുടങ്ങുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അപകടം പരമാവധി കുറയ്ക്കുകയും യാത്രകാർക്ക് മികച്ച സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യമെന്ന് അബുദാബി പൊലീസ് മേ​ജ​ർ ജ​ന​റ​ൽ അ​ഹ​മ്മ​ദ് ബി​ൻ സൈഫ് ബി​ൻ സ​യ്തൂം അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

അതേസമയം മൂന്നാമത്തെ ട്രാക്ക് മുതൽ വലതുവശത്തുള്ള ട്രാക്കുകൾക്ക് മിനിമം വേഗപരിധി ബാധകമല്ല.. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ലെ​യി​നാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഈ ​ലെ​യി​നി​ലും വേ​ഗ​പ​രി​ധി നി​ർദേ​ശി​ച്ചി​ട്ടി​ല്ലെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111682/abu-dhabi-police-has-tightened-traffic-restrictions-since-may)