---
title: "ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു"
english_title: "Expatriate Malayali died in Saudi Arabia due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111684/expatriate-malayali-died-in-saudi-arabia-due-to-heart-attack"
published_at: "2023-04-29T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d124b123e6_death.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

> **Lead Summary:** **റിയാദ് : **ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ ആണ് റിയാദിന്​ സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്.

## Article Content

**റിയാദ് : **ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ബൈജു ദിവാകരൻ ആണ് റിയാദിന്​ സമീപം അൽഖർജ് സനാഇയ്യയിൽ നിര്യാതനായത്.

സനാഇയ്യയിൽ 22 വർഷമായി റേഡിയേറ്റർ വർക്ക് ഷോപ്പ് നടത്തി വന്നിരുന്ന ബൈജു, തിരുവനന്തപുരം കമുകിൻകോട്‌ രോഹിണി തുണ്ടുവിള വീട്ടിൽ ദിവാകരൻ - ബേബി ദമ്പതികളുടെ മകനാണ്.

നെഞ്ചുവേദനയെ തുടർന്ന് സഹപ്രവർത്തർ അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ - ചന്ദ്രലേഖ, മക്കൾ: ആദിത്യൻ, അഭിഷേക്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാ - സാംസ്ക്കാരിക വേദി അൽഖർജ് ഏരിയ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111684/expatriate-malayali-died-in-saudi-arabia-due-to-heart-attack)