---
title: "സൗദിയില്‍  കാറിടിച്ച് മൂന്ന് വനിതകള്‍ക്ക് പരിക്ക്"
english_title: "Three women injured in Saudi car accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/11169/three-women-injured-in-saudi-car-accident"
published_at: "2021-11-17T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619451a50efcc_accident.jpg"
keywords: []
---

# സൗദിയില്‍  കാറിടിച്ച് മൂന്ന് വനിതകള്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് നഗരത്തില്‍ കാറിടിച്ച് മൂന്ന് വനിതകള്‍ക്ക് പരിക്കേറ്റു. ഇവരെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് നഗരത്തില്‍ കാറിടിച്ച് മൂന്ന് വനിതകള്‍ക്ക് പരിക്കേറ്റു. ഇവരെ ഖമീസ് മുശൈത്ത് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

തിരക്കേറിയ 'ഹണ്‍ട്രഡ് റോഡ്' മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ ഇവരെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. വാഹനാപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഈ പ്രദേശത്ത് അപകടങ്ങള്‍ ഉണ്ടാവുന്നത് തടയുന്നതിന് അടിയന്തര നടപടികള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സുരക്ഷ കമ്മറ്റിയുമായി ഏകോപനം നടത്തുന്നുണ്ടെന്ന് ഖമീസ് മുശൈത്ത് നഗരസഭ പറഞ്ഞു.

ഈ സ്ഥലം ഉള്‍പ്പെടെ നഗരത്തിലെ അപകടസാധ്യത കൂടിയ പ്രദേശങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വേണ്ടി മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സമഗ്ര പഠനം നടത്തുന്നുണ്ടെന്നും നഗരസഭ പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/11169/three-women-injured-in-saudi-car-accident)