---
title: "പ്ര​വാ​സി​ക​ളെ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​ ജോലി വാഗ്ദാനംചെയ്ത്​ പണം തട്ടാൻ ശ്രമം"
english_title: "Attempt to extort money by offering jobs to expatriates with fake offer letter"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111826/attempt-to-extort-money-by-offering-jobs-to-expatriates-with-fake-offer-letter"
published_at: "2023-04-30T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644e8c46472c8_Fraud_alert.jpg"
keywords: []
---

# പ്ര​വാ​സി​ക​ളെ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​ ജോലി വാഗ്ദാനംചെയ്ത്​ പണം തട്ടാൻ ശ്രമം

> **Lead Summary:** **ദു​ബൈ : **പ്ര​വാ​സി​ക​ളെ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി വ​ഞ്ചി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ദു​ബൈ അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ ത​യാ​റാ​ക്കി​യ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി വ​ഞ്ച​ന​ക്ക്​ ശ്ര​മി​ച്ച​താ​ണ്​ അ​വ​സാ​ന സം​ഭ​വം. എ​റ​ണാ​കു​ളം ഫോ​ർ​ട്ട്​ കൊ​ച്ചി സ്വ​ദേ​ശി സ​നീ​റി​നാ​ണ്​ ത​ട്ടി​പ്പു​കാ​ർ​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ത്.

## Article Content

**ദു​ബൈ : **പ്ര​വാ​സി​ക​ളെ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി വ​ഞ്ചി​ച്ച്​ പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. ദു​ബൈ അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി​യു​ടെ പേ​രി​ൽ ത​യാ​റാ​ക്കി​യ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി വ​ഞ്ച​ന​ക്ക്​ ശ്ര​മി​ച്ച​താ​ണ്​ അ​വ​സാ​ന സം​ഭ​വം. എ​റ​ണാ​കു​ളം ഫോ​ർ​ട്ട്​ കൊ​ച്ചി സ്വ​ദേ​ശി സ​നീ​റി​നാ​ണ്​ ത​ട്ടി​പ്പു​കാ​ർ​ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത​ത്.

തി​രു​വ​ന​ന്ത​പു​രം ശാ​സ്താ​ന​ഗ​ർ സ്വ​ദേ​ശി മു​ജീ​ബ്​ ഇ​ബ്രാ​ഹീ​മി​ന്‍റെ പേ​രി​ൽ ക​രാ​ർ ഉ​ട​മ്പ​ടി ത​യാ​റാ​ക്കി​യാ​ണ്​ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. മു​ജീ​ബ്​ ഇ​ബ്രാ​ഹീം ഒ​രു ട്രാ​വ​ൽ​സി​ന്‍റെ ഉ​ട​മ​യാ​ണെ​ന്നാ​ണ്​​ ക​രാ​ർ ഉ​ട​മ്പ​ടി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നൊ​പ്പ​മാ​ണ്​ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​ർ ന​ൽ​കി​യ​ത്. വി​സ​ക്ക്​ ആ​വ​ശ്യ​മാ​യ 90,000 രൂ​പ​യി​ലെ 30,000രൂ​പ ആ​ദ്യ ഗ​ഡു​വാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബാ​ക്കി തു​ക വി​സ ല​ഭി​ക്കു​മ്പോ​ൾ ന​ൽ​ക​ണ​മെ​ന്നും ഇ​തി​ൽ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഓ​ഫ​ർ ലെ​റ്റ​റി​ന്‍റെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​നാ​യി ദു​ബൈ​യി​ലെ പ​രി​ച​യ​ക്കാ​രെ ബ​ന്ധ​പ്പെ​ട്ട്​ സ​നീ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​റാ​ണെ​ന്ന്​ വെ​ളി​പ്പെ​ടു​ക​യാ​യി​രു​ന്നു.

നേ​രി​ട്ട്​ മാ​ത്രം റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന സ്ഥാ​പ​ന​മാ​ണ്​ അ​മേ​രി​ക്ക​ൻ ആ​ശു​പ​ത്രി. ഇ​വി​ടേ​ക്ക്​ 1800 ദി​ർ​ഹം ശ​മ്പ​ള​ത്തോ​ടെ​യു​ള്ള ജോ​ലി​യാ​ണ്​ ഓ​ഫ​ർ ലെ​റ്റ​റി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. ഓ​ഫ​ർ ലെ​റ്റ​റി​ൽ പ​ല​യി​ട​ങ്ങ​ളി​ലും അ​ക്ഷ​ര​ത്തെ​റ്റു​ക​ൾ ക​ട​ന്നു​കൂ​ടി​യി​രു​ന്നു.

ഇ​തെ​ല്ലാ​മാ​ണ്​ സം​ശ​യ​ത്തി​ന്​ കാ​ര​ണ​മാ​യ​ത്. ആ​വ​ശ്യ​പ്പെ​ട്ട പ​ണ​ത്തി​ന്‍റെ ആ​ദ്യ ഗ​ഡു ന​ൽ​കി​യാ​ൽ ക​രാ​ർ ഉ​ട​മ്പ​ടി മു​ദ്ര​ക്ക​ട​ലാ​സി​ൽ ഒ​പ്പി​ട്ട്​ തി​രി​ച്ച​യ​ക്കാ​മെ​ന്നാ​ണ്​ മു​ജീ​ബ്​ എ​ന്ന​യാ​ൾ അ​റി​യി​ച്ച​തെ​ന്ന്​ സ​നീ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.

ത​ട്ടി​പ്പ്​ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ന്ന​ത്​ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ത​നി​ക്കൊ​പ്പം മ​റ്റ് അ​ഞ്ചു​പേ​രു​ടെ കൂ​ടി വി​സ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഇ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും ഇ​വ​രെ​ല്ലാം വ​ഞ്ചി​ക്ക​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യാ​ണു​ള്ള​തെ​ന്നും സ​നീ​ർ പ​റ​ഞ്ഞു.

ബ​ന്ധു​വി​ന്‍റെ സു​ഹൃ​ത്ത്​ വ​ഴി​യാ​ണ്​ സ​നീ​ർ ഏ​ജ​ന്‍റി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വും ന​ട​പ​ടി​ക​ളും തു​ട​രു​ന്ന​തി​നി​ട​യി​ലും കേ​ര​ള​ത്തി​ൽ ത​ട്ടി​പ്പു​ക​ൾ തു​ട​രു​ന്ന​തി​നാ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111826/attempt-to-extort-money-by-offering-jobs-to-expatriates-with-fake-offer-letter)