---
title: "മാമുക്കോയയുടെ വിയോഗത്തിൽ അനുശോചിച്ച് സൗദി കോ​ഴി​ക്കോ​ട് ജി​ല്ല ഫോ​റ​വും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ലവേ​ഴ്സും "
english_title: "Saudi Kozhikode District Forum and Calicut Music Lovers condole the demise of Mamukoya."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111917/saudi-kozhikode-district-forum-and-calicut-music-lovers-condole-the-demise-of-mamukoya"
published_at: "2023-05-01T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644f725c5db68_calicutmusiclovers.jpg"
keywords: []
---

# മാമുക്കോയയുടെ വിയോഗത്തിൽ അനുശോചിച്ച് സൗദി കോ​ഴി​ക്കോ​ട് ജി​ല്ല ഫോ​റ​വും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ലവേ​ഴ്സും 

> **Lead Summary:** **ജി​ദ്ദ: **കോ​ഴി​ക്കോ​ട​ൻ ഭാ​ഷാ​ചാ​തു​രി​കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്വ​ന്തം ച​ല​ച്ചി​ത്ര താ​രം മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ഫോ​റ​വും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്സും അ​നു​ശോ​ചി​ച്ചു.

## Article Content

**ജി​ദ്ദ: **കോ​ഴി​ക്കോ​ട​ൻ ഭാ​ഷാ​ചാ​തു​രി​കൊ​ണ്ട് ശ്ര​ദ്ധേ​യ​നാ​യ കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്വ​ന്തം ച​ല​ച്ചി​ത്ര താ​രം മാ​മു​ക്കോ​യ​യു​ടെ വി​യോ​ഗ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല ഫോ​റ​വും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്സും അ​നു​ശോ​ചി​ച്ചു.

ത​ന​തു ശൈ​ലി​യി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ കീ​ഴ​ട​ക്കി​യ വ്യ​ക്തി​യാ​ണ് മാ​മു​ക്കോ​യ​യെ​ന്നും ഹാ​സ്യ​ന​ട​ൻ എ​ന്ന​തി​ലു​പ​രി ഒ​രു ന​ല്ല ന​ട​നാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച കേ​ര​ള സം​സ്ഥാ​ന അ​വാ​ർ​ഡ് അ​ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യും അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തിരു​വ​ന​ന്ത​പു​രം പ​റ​ഞ്ഞു.

ഒ​രു മ​രം​മു​റി​ക്കാ​ര​നി​ൽ​നി​ന്ന് മ​ല​യാ​ള​ത്തി​ൽ എ​ണ്ണം പ​റ​ഞ്ഞ ഹാ​സ്യ ച​ല​ച്ചി​ത്ര താ​ര​മാ​വാ​ൻ ക​ഴി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ക​ല​യോ​ടു​ള്ള ആ​ഭി​മു​ഖ്യം കൊ​ണ്ടാ​ണെ​ന്ന് യോ​ഗം നി​യ​ന്ത്രി​ച്ച പ്ര​സി​ഡ​ന്റ് ഹി​ഫ്സു​റ​ഹ്മാ​ൻ പ​റ​ഞ്ഞു. ചെ​റു​പ്പ​കാ​ല​ത്ത് ഒ​രു കു​ടും​ബം​പോ​ലെ ക​ഴി​ഞ്ഞ ഓ​ർ​മ​ക​ൾ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

മാ​മു​ക്കോ​യ​യു​ടെ ചെ​റു​പ്പ​ത്തി​ൽ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റു​മാ​യു​ണ്ടാ​യ വി​ട്ടു​പി​രി​യാ​ത്ത സൗ​ഹൃ​ദം ഓ​ർ​മി​ച്ചെ​ടു​ത്ത് ത​ന​താ​യ ശൈ​ലി​യി​ൽ അ​വ​ത​രി​പ്പി​ച്ച ന​വോ​ദ​യ പ്ര​സി​ഡ​ന്റ് കി​സ്മ​ത്ത് മ​മ്പാ​ടി​ന്റെ വാ​ക്കു​ക​ൾ ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു.

അ​നു​ശോ​ച​ന​ത്തോ​ടൊ​പ്പം മാ​മു​ക്കോ​യ​യു​ടെ​യും കാ​ലി​ക്ക​റ്റ് മ്യൂ​സി​ക് ല​വേ​ഴ്സ് ത​ബ​ലി​സ്റ്റ് ഷാ​ജ​ഹാ​ന് ബാ​ബു​വി​ന്റെ മാ​താ​വി​ന്റെ​യും അ​ർ​ഷാ​ദ് ഫ​റോ​ക്കി​ന്റെ പി​താ​വി​ന്റെ​യും മ​യ്യി​ത്ത് ന​മ​സ്കാ​ര​വും ന​ട​ത്തു​ക​യു​ണ്ടാ​യി. മ​ൻ​സൂ​ർ ഫ​റോ​ക്ക്, യൂ​സ​ഫ് ഹാ​ജി എ​ന്നി​വ​ർ അ​നു​ഭ​വം പ​ങ്കു​വെ​ച്ചു.അ​ഡ്വ. ഷം​സു​ദ്ദീ​ൻ ഓ​ല​ശ്ശേ​രി സ്വാ​ഗ​ത​വും അ​നി​ൽ ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111917/saudi-kozhikode-district-forum-and-calicut-music-lovers-condole-the-demise-of-mamukoya)