---
title: "ക​ഴി​ഞ്ഞ വ​ർ​ഷം സൗദി സന്ദർശിച്ചത് 9.3 കോ​ടി വി​ദേ​ശി​ക​ൾ "
english_title: "9.3 crore foreigners visited Saudi Arabia last year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111974/93-crore-foreigners-visited-saudi-arabia-last-year"
published_at: "2023-05-01T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fcc7b00ab0_soudi.jpg"
keywords: []
---

# ക​ഴി​ഞ്ഞ വ​ർ​ഷം സൗദി സന്ദർശിച്ചത് 9.3 കോ​ടി വി​ദേ​ശി​ക​ൾ 

> **Lead Summary:** **യാം​ബു: **ക​ഴി​ഞ്ഞ വ​ർ​ഷം 9.3 കോ​ടി വി​ദേ​ശി​ക​ൾ രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​താ​യി സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. സ​ന്ദ​ർ​ശ​ക​ർ മൊ​ത്തം 185 ശ​ത​കോ​ടി റി​യാ​ലി​ല​ധി​കം ചെ​ല​വ​ഴി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​ഴ​ര​ക്കോ​ടി​യാ​യി ഉ​യ​ർ​ന്ന​താ​യും ഇ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം 9,000 കോ​ടി റി​യാ​ൽ ചെ​ല​വ​ഴി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

## Article Content

**യാം​ബു: **ക​ഴി​ഞ്ഞ വ​ർ​ഷം 9.3 കോ​ടി വി​ദേ​ശി​ക​ൾ രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​താ​യി സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ട്. സ​ന്ദ​ർ​ശ​ക​ർ മൊ​ത്തം 185 ശ​ത​കോ​ടി റി​യാ​ലി​ല​ധി​കം ചെ​ല​വ​ഴി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. രാ​ജ്യ​ത്ത് ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം ഏ​ഴ​ര​ക്കോ​ടി​യാ​യി ഉ​യ​ർ​ന്ന​താ​യും ഇ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം 9,000 കോ​ടി റി​യാ​ൽ ചെ​ല​വ​ഴി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു.

‘വി​ഷ​ൻ 2030’പ​ദ്ധ​തി ടൂ​റി​സം മേ​ഖ​ല​ക്ക് വ​ൻ ഉ​ണ​ർ​വാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ലോ​ക​ത്തി​ന്റെ നാ​നാ​ഭാ​ഗ​ത്തു​നി​ന്ന് ആ​ളു​ക​ൾ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തി​ന്റെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. സൗ​ദി ടൂ​റി​സ​ത്തെ കു​റി​ച്ച് അ​ന്താ​രാ​ഷ്‍ട്ര​ത​ല​ത്തി​ൽ പ്ര​മോ​ഷ​ൻ കാ​മ്പ​യി​നു​ക​ൾ ന​ട​ക്കു​ക​യാ​ണ്.

80 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ 120 ല​ധി​കം പ്ര​മോ​ഷ​ന​ൽ ട്രി​പ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ ക​ണ​ക്കു പ്ര​കാ​രം ക​ഴി​ഞ്ഞ വ​ർ​ഷം കൂ​ടു​ത​ൽ ടൂ​റി​സ്റ്റു​ക​ളെ​ത്തി​യ അ​റ​ബ് രാ​ജ്യം സൗ​ദി​യാ​ണ്. 2.95 കോ​ടി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്തെ​ത്തി​യ​താ​യി സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111974/93-crore-foreigners-visited-saudi-arabia-last-year)