---
title: "കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു"
english_title: "The body of an Indian doctor who died of Kovid was cremated"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112/the-body-of-an-indian-doctor-who-died-of-kovid-was-cremated"
published_at: "2021-09-22T11:04:00+05:30"
category: "Art & Culture"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/614ac13b62166_death.jpg"
keywords: []
---

# കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം സംസ്കരിച്ചു

> **Lead Summary:** **ഖമീസ്​ മുശൈത്ത് :** കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.

## Article Content

**ഖമീസ്​ മുശൈത്ത് :** കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഡോക്ടറുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു.

അബഹ അസീർ മെഡിക്കൽ കോളജിലെ ബ്രയിൻ ആൻഡ് ന്യൂറോ ഡോക്ടർ ബിഹാർ പട്​ന സ്വദേശി അരുൺ കുമാർ പ്രസാദി​ന്റെ (66) മൃതദേഹമാണ്​ നാട്ടിൽ എത്തിച്ചു സംസ്​കരിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവരെ ഇന്ത്യയിൽ കൊണ്ട് പോകുന്നത് അസീറിൽനിന്ന് ആദ്യ സംഭവവും സൗദിയിലെ രണ്ടാമത്തേതുമാ​ണെന്ന് നടപടിക്രമങ്ങൾക്ക് നേതൃത്വം വഹിച്ച സോഷ്യൽ ഫോറം കാരുണ്യവിഭാഗം കൺവീനറും കോൺസുലേറ്റ് സേവന വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112/the-body-of-an-indian-doctor-who-died-of-kovid-was-cremated)