---
title: "ഹൃദയാഘാതംമൂലം സന്ദർശക വിസയിലെത്തിയ മലയാളി യുവതി ഒമാനിൽ അന്തരിച്ചു"
english_title: "A Malayali woman who was on a visitor's visa due to a heart attack died in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112000/a-malayali-woman-who-was-on-a-visitors-visa-due-to-a-heart-attack-died-in-oman"
published_at: "2023-05-01T21:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644fe42c93c13_death.jpg"
keywords: []
---

# ഹൃദയാഘാതംമൂലം സന്ദർശക വിസയിലെത്തിയ മലയാളി യുവതി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​: **സന്ദർശക വിസയിലെത്തിയ തൃശുർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ ആണ്​ മസ്കത്തിൽ മരിച്ചത്​.

## Article Content

**മസ്കത്ത്​: **സന്ദർശക വിസയിലെത്തിയ തൃശുർ സ്വദേശിനി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ അന്തരിച്ചു. കൊടുങ്ങല്ലൂർ അഴീക്കോട് പുത്തൻ പള്ളി ജങ്​ഷനിൽ പടിഞാഴറെ വീട്ടിൽ തസ്നിമോൾ ആണ്​ മസ്കത്തിൽ മരിച്ചത്​.

അവധികാലം ആഘോഷിക്കാനായി മസ്കത്തിലുള്ള ഭർതൃ സഹോദരന്‍റെ അടുത്തേക്ക് കുടുംബസമേതം വന്നതായിരുന്നു. ഞായറാഴ്ച വൈകീട്ട് റൂവിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.

പിതാവ്: മനാഫ് കൊല്ലിയിൽ.മാതാവ്: ഖദീജ. ഭർത്താവ് അബ്ദുൽ റഊഫ്​. മക്കൾ: ഹലീൽ, ത്വയിബ്, റാബിയ, റാഹില.നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112000/a-malayali-woman-who-was-on-a-visitors-visa-due-to-a-heart-attack-died-in-oman)