---
title: "തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞ്​ വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "A worker died after a well collapsed during construction in South Sharqia Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112231/a-worker-died-after-a-well-collapsed-during-construction-in-south-sharqia-governorate"
published_at: "2023-05-03T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6451d804c4aa1_OMANDEATH.jpg"
keywords: []
---

# തെക്കൻ ശർഖിയ ഗവർണറേറ്റിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞ്​ വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മസ്കത്ത്​: **നിർമാണത്തിനിടെ കിണർ ഇടിഞ്ഞ്​ വീണ്​ തെക്കൻ ശർഖിയ ഗവർണറേറ്റിൽ തൊഴിലാളി മരിച്ചു. ബിദിയ വിലായത്തിലെ മ​ന്ദ്രീപിലെ ഫാമിൽ കിണർ കുഴിക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. ​ ഏഷ്യൻ പൗരത്വമുള്ള രണ്ട്​ ആളുകളായിരുന്നു അപകടത്തിൽപ്പെട്ടത്​.

## Article Content

**മസ്കത്ത്​: **നിർമാണത്തിനിടെ കിണർ ഇടിഞ്ഞ്​ വീണ്​ തെക്കൻ ശർഖിയ ഗവർണറേറ്റിൽ തൊഴിലാളി മരിച്ചു. ബിദിയ വിലായത്തിലെ മ​ന്ദ്രീപിലെ ഫാമിൽ കിണർ കുഴിക്കുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം. ​ ഏഷ്യൻ പൗരത്വമുള്ള രണ്ട്​ ആളുകളായിരുന്നു അപകടത്തിൽപ്പെട്ടത്​.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആൻഡ്​ ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിലെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷാ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. ഞായറാഴ്​ച​ തെക്കൻ ബാത്തിന ഗവർ​ണറേറ്റിൽ റോഡ്​ അറ്റകുറ്റപണിക്കിടെ പാറയിടിഞ്ഞ്​ മൂന്ന്​ തൊഴിലാളികൾ മരിച്ചിരുന്നു.

നഖൽ വിലായത്തിൽ വാകൻ ഗ്രാമത്തിലേക്ക് പോകുന്ന റോഡിലായിരുന്നു ദാരുണമായ സംഭവം. അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പാറയുടെ അവശിഷ്ടങ്ങൾ തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112231/a-worker-died-after-a-well-collapsed-during-construction-in-south-sharqia-governorate)