---
title: "ഖ​ത്ത​ർ-​ബ​ഹ്റൈ​ൻ വി​മാ​ന സ​ർ​വി​സ് ഉടൻ പുനരാരംഭിക്കും "
english_title: "Qatar-Bahrain flight service to resume soon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112273/qatar-bahrain-flight-service-to-resume-soon"
published_at: "2023-05-03T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645204a3002b9_PAIN.jpg"
keywords: []
---

# ഖ​ത്ത​ർ-​ബ​ഹ്റൈ​ൻ വി​മാ​ന സ​ർ​വി​സ് ഉടൻ പുനരാരംഭിക്കും 

> **Lead Summary:** **ദോ​ഹ: **ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഖ​ത്ത​റും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള വി​മാ​ന സ​ര്‍വി​സും പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ്യോ​മ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക അ​റ​ബ്​ പ​ത്ര​മാ​യ ‘അ​ശ്ശ​ർ​ഖ്​’ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

## Article Content

**ദോ​ഹ: **ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ ഖ​ത്ത​റും ബ​ഹ്റൈ​നും ത​മ്മി​ലു​ള്ള വി​മാ​ന സ​ര്‍വി​സും പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ്യോ​മ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി പ്രാ​ദേ​ശി​ക അ​റ​ബ്​ പ​ത്ര​മാ​യ ‘അ​ശ്ശ​ർ​ഖ്​’ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യ​താ​യും ഇ​രു​പ​ക്ഷ​ത്തു നി​ന്നും അ​നു​കൂ​ല​മാ​യ പ്ര​തി​ക​ര​ണ​മാ​ണു​ള്ള​തെ​ന്നും ബ​ഹ്​​റൈ​ൻ ഗ​താ​ഗ​ത മ​ന്ത്രി മു​ഹ​മ്മ​ദ്​ അ​ൽ ക​അ​ബി പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ച​ത്​ അ​നു​സ​രി​ച്ചാ​ണ്​ റി​പ്പോ​ർ​ട്ട്​.

അ​ങ്ങ​നെ​യെ​ങ്കി​ൽ, അ​ധി​കം വൈ​കാ​തെ​ത​ന്നെ മ​നാ​മ​ക്കും ദോ​ഹ​ക്കു​മി​ട​യി​ൽ ആ​കാ​ശ​യാ​ത്ര സാ​ധ്യ​മാ​കും. 2017ൽ ​ഖ​ത്ത​റി​നെ​തി​രെ പ്ര​ഖ്യാ​പി​ച്ച ഗ​ൾ​ഫ് ഉ​പ​രോ​ധ​ത്തി​നു പി​ന്നാ​ലെ​യാ​ണ് വ്യോ​മ​ഗ​താ​ഗ​ത​വും നി​ല​ച്ച​ത്. ന​യ​ത​ന്ത്ര​ബ​ന്ധ​വും യാ​ത്രാ​മാ​ർ​ഗ​വും നി​ശ്ച​ല​മാ​യി.

പി​ന്നീ​ട്, 2021ൽ ​സൗ​ദി​യി​ൽ ന​ട​ന്ന അ​ൽ ഉ​ല ഉ​ച്ച​കോ​ടി​ക്കു പി​ന്നാ​ലെ​യാ​ണ് ഉ​​പ​രോ​ധം നീ​ങ്ങു​ന്ന​തും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഖ​ത്ത​റു​മാ​യും തി​രി​ച്ചും ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തും.

എ​ന്നാ​ൽ, ബ​ഹ്റൈ​നും ഖ​ത്ത​റും ത​മ്മി​ലെ ന​യ​ത​ന്ത്ര ബ​ന്ധം പു​ന​രാ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഏ​താ​നും ആ​ഴ്ച മു​മ്പ് റി​യാ​ദി​ലെ ജി.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ത​ല ഫോ​ളോ​അ​പ് ക​മ്മി​റ്റി​യി​ൽ ന​യ​ത​ന്ത്ര​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ്, വി​മാ​ന യാ​ത്ര​യും പു​ന​രാ​രം​ഭി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.

ഈ ​മാ​സം പ​കു​തി​യോ​ടെ​ത​ന്നെ സ​ര്‍വി​സ് തു​ട​ങ്ങാ​നു​ള്ള ച​ര്‍ച്ച​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ദി​നം​പ്ര​തി​യു​ള്ള വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ന്ന​ത്. വി​മാ​ന യാ​ത്രാ​സൗ​ക​ര്യം നി​ല​വി​ൽ വ​ന്നു​ക​ഴി​ഞ്ഞാ​ൽ, ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും ദേ​ശീ​യ എ​യ​ർ​ലൈ​ൻ ക​മ്പ​നി​ക​ളാ​യ ഖ​ത്ത​ർ എ​യ​ർ​വേ​സ്, ​ഗ​ൾ​ഫ് എ​യ​ർ എ​ന്നി​വ​യു​ടെ സ​ർ​വി​സ് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര​ക്ക് ഗു​ണ​ക​ര​മാ​വും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112273/qatar-bahrain-flight-service-to-resume-soon)