---
title: "സൗദിയിൽ  പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവം; പിതാവിന്റെ വധശിക്ഷ നടപ്പാക്കി"
english_title: "The incident of killing an infant and burying the body in Saudi; His father was executed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112399/the-incident-of-killing-an-infant-and-burying-the-body-in-saudi-his-father-was-executed"
published_at: "2023-05-03T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452876a2fa76_court.jpg"
keywords: []
---

# സൗദിയിൽ  പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവം; പിതാവിന്റെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിന്റെ വധശിക്ഷ നടപ്പാക്കി.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ പിഞ്ചു കുഞ്ഞിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പിതാവിന്റെ വധശിക്ഷ നടപ്പാക്കി.

സൗദി പൗരനായ ഹമദ് ബിന്‍ മുഹ്‍സിന്‍ ബിന്‍ മുഹമ്മദ് അല്‍ ഉതൈബിയെയാണ് കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

സ്വന്തം മകന്‍ ഫവാസിനെ പ്രതി കുത്തിക്കൊല്ലുകയും മൃതദേഹം കുഴിച്ചിടുകയും ചെയ്തതിനാണ് യുവാവ് അറസ്റ്റിലായത്. വിചാരണയ്‍ക്കൊടുവില്‍ നിഷ്‍ഠൂരമായ കൊലപാതകത്തിന് കോടതി ഇയാള്‍ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

പിന്നീട് അപ്പീല്‍ കോടതികള്‍ ഉള്‍പ്പെടെ വധശിക്ഷ ശരിവെയ്‍ക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള വിവിധ നടപടിക്രമങ്ങള്‍ പല ഘട്ടങ്ങളിലായി പൂര്‍ത്തിയാവുകയും ചെയ്‍തു.

തുടര്‍ന്ന് മക്ക പ്രവിശ്യയില്‍പെട്ട തായിഫില്‍ വെച്ച് കഴിഞ്ഞ ദിവസം ശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112399/the-incident-of-killing-an-infant-and-burying-the-body-in-saudi-his-father-was-executed)