---
title: "ഓ​പ​റേ​ഷ​ൻ കാ​വേ​രി; 253 ഇ​ന്ത്യ​ക്കാ​ർ കൂ​ടി ജി​ദ്ദ​യി​ലെ​ത്തി"
english_title: "Operation Kaveri; 253 Indians also reached Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112443/operation-kaveri-253-indians-also-reached-jeddah"
published_at: "2023-05-04T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64532fc865df8_jiddha.jpg"
keywords: []
---

# ഓ​പ​റേ​ഷ​ൻ കാ​വേ​രി; 253 ഇ​ന്ത്യ​ക്കാ​ർ കൂ​ടി ജി​ദ്ദ​യി​ലെ​ത്തി

> **Lead Summary:** **ജി​ദ്ദ: **ഓ​പ​റേ​ഷ​ൻ കാ​വേ​രി ദൗ​ത്യ​ത്തി​നു​കീ​ഴി​ൽ 253 ഇ​ന്ത്യ​ക്കാ​ർ കൂ​ടി സു​ഡാ​നി​ൽ നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച ര​ണ്ട് വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും പേ​രെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​ത്. ഇ​തോ​ടെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​രു​ടെ എ​ണ്ണം 3,500 ആ​യി. ഇ​ന്ത്യ​ൻ വ്യോ​മ സേ​ന​യു​ടെ അ​ഞ്ച് ക​പ്പ​ലി​ലും 15 വി​മാ​ന​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​ത്ര​യും പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

## Article Content

**ജി​ദ്ദ: **ഓ​പ​റേ​ഷ​ൻ കാ​വേ​രി ദൗ​ത്യ​ത്തി​നു​കീ​ഴി​ൽ 253 ഇ​ന്ത്യ​ക്കാ​ർ കൂ​ടി സു​ഡാ​നി​ൽ നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി. ബു​ധ​നാ​ഴ്ച ര​ണ്ട് വ്യോ​മ​സേ​ന വി​മാ​ന​ങ്ങ​ളി​ലാ​ണ് ഇ​ത്ര​യും പേ​രെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​ത്. ഇ​തോ​ടെ ജി​ദ്ദ​യി​ലെ​ത്തി​ച്ച​വ​രു​ടെ എ​ണ്ണം 3,500 ആ​യി. ഇ​ന്ത്യ​ൻ വ്യോ​മ സേ​ന​യു​ടെ അ​ഞ്ച് ക​പ്പ​ലി​ലും 15 വി​മാ​ന​ങ്ങ​ളി​ലു​മാ​യാ​ണ് ഇ​ത്ര​യും പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഓ​പ​റേ​ഷ​ൻ കാ​വേ​രി​ക്കു​കീ​ഴി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ 21 ബാ​ച്ചു​ക​ളാ​ണ് ഇ​തു​വ​രെ സു​ഡാ​നി​ൽ​നി​ന്ന് യാ​ത്ര​തി​രി​ച്ച​ത്. ഇ​തി​ൽ 20 ബാ​ച്ചു​ക​ളും എ​ത്തി​യ​ത് ജി​ദ്ദ​യി​ലാ​ണ്. 20 ആ​ളു​ക​ളു​ള്ള 19ാം ബാ​ച്ച് ക​ര​മാ​ർ​ഗം സു​ഡാ​ന്റെ അ​തി​ർ​ത്തി വ​ഴി ചാ​ഡി​ലേ​ക്കാ​ണ് എ​ത്തി​ച്ച​ത്.

ര​ക്ഷ​പ്പെ​ടു​ത്തി​യ മു​ഴു​വ​നാ​ളു​ക​ളെ​യും ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന ന​ട​പ​ടി​ക​ൾ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു​കീ​ഴി​ൽ തു​ട​രു​ക​യാ​ണ്. എ​ത്തി​യ​വ​രി​ൽ ഇ​തു​വ​രെ 3,300 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. ബു​ധ​നാ​ഴ്ച ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി 293 ആ​ളു​ക​ളാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തി​ൽ 231 പേ​ർ മും​ബൈ​യി​ലേ​ക്കും 62 പേ​ർ ഡ​ൽ​ഹി​യി​ലേ​ക്കു​മാ​ണ് യാ​ത്ര​തി​രി​ച്ച​ത്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112443/operation-kaveri-253-indians-also-reached-jeddah)