---
title: "അ​ബ്‌​ദു​ൽ റ​ഹ്മാ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി"
english_title: "Abdul Rahman was given a visit to Keli."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112493/abdul-rahman-was-given-a-visit-to-keli"
published_at: "2023-05-04T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64535e2211467_rahman_.jpg"
keywords: []
---

# അ​ബ്‌​ദു​ൽ റ​ഹ്മാ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

> **Lead Summary:** **റി​യാ​ദ്:** 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ അ​ൽ മ​നാ​ഹ് യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്‌​ദു​ൽ റ​ഹ്മാ​ന് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

## Article Content

**റി​യാ​ദ്:** 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​സീ​സി​യ ഏ​രി​യ അ​ൽ മ​നാ​ഹ് യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ബ്‌​ദു​ൽ റ​ഹ്മാ​ന് യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

റി​യാ​ദി​ലെ അ​ൽ മു​ത​ലാ​ഖ്‌ ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ന​രി​ക്കു​നി സ്വ​ദേ​ശി​യാ​ണ്.

യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് സൂ​ര​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ ജാ​ഫ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി സു​ഭാ​ഷ് ഉ​പ​ഹാ​രം കൈ​മാ​റി.

ഹ​സ്സ​ൻ പു​ന്ന​യൂ​ർ, റ​ഫീ​ഖ് ചാ​ലി​യം, ഷാ​ജി റ​സാ​ഖ്, റ​ഫീ​ഖ് അ​രി​പ്ര, അ​ലി പ​ട്ടാ​മ്പി, സ​ജ്ജാ​ദ്, ഏ​രി​യ, യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. യാ​ത്ര​യ​യ​പ്പി​ന് അ​ബ്ദു​ൽ റ​ഹ്മാ​ൻ ന​ന്ദി പ​റ​ഞ്ഞു. സു​ഭാ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112493/abdul-rahman-was-given-a-visit-to-keli)