---
title: "ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റിക്സ്; ഒ​രു​ക്ക​ങ്ങ​ളെ​ല്ലാ​മാ​യി നാ​ളെ ട്രാ​ക്കി​ൽ പോ​രാ​ട്ടം"
english_title: "Doha Diamond League Athletics; Fighting together on the track tomorrow"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112499/doha-diamond-league-athletics-fighting-together-on-the-track-tomorrow"
published_at: "2023-05-04T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645362809cd6a_doha_.jpg"
keywords: []
---

# ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റിക്സ്; ഒ​രു​ക്ക​ങ്ങ​ളെ​ല്ലാ​മാ​യി നാ​ളെ ട്രാ​ക്കി​ൽ പോ​രാ​ട്ടം

> **Lead Summary:** **ദോ​ഹ**: പു​തി​യ പോ​രാ​ട്ട​നാ​ളു​ക​ളി​ലേ​ക്ക് വി​സി​ൽ മു​ഴ​ക്ക​മാ​യി ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​ന് ആ​തി​ഥേ​യ ന​ഗ​രം ഒ​രു​ങ്ങി. ലോ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സി​ന്റെ സീ​സ​ണി​ലെ ആ​ദ്യ ഡ​യ​മ​ണ്ട് ലീ​ഗി​ന് വെ​ള്ളി​യാ​ഴ്ച ട്രാ​ക്കും ഫീ​ൽ​ഡും ഉ​ണ​രും.

## Article Content

**ദോ​ഹ**: പു​തി​യ പോ​രാ​ട്ട​നാ​ളു​ക​ളി​ലേ​ക്ക് വി​സി​ൽ മു​ഴ​ക്ക​മാ​യി ദോ​ഹ ഡ​യ​മ​ണ്ട് ലീ​ഗ് അ​ത്‍ല​റ്റി​ക്സി​ന് ആ​തി​ഥേ​യ ന​ഗ​രം ഒ​രു​ങ്ങി. ലോ​ക​ത്തെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വേ​ൾ​ഡ് അ​ത്‍ല​റ്റി​ക്സി​ന്റെ സീ​സ​ണി​ലെ ആ​ദ്യ ഡ​യ​മ​ണ്ട് ലീ​ഗി​ന് വെ​ള്ളി​യാ​ഴ്ച ട്രാ​ക്കും ഫീ​ൽ​ഡും ഉ​ണ​രും.

പു​രു​ഷ-​വ​നി​ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 18 മ​ത്സ​ര​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ ഇ​ന​ങ്ങ​ളി​ലും ലോ​ക​ത്തെ മു​ൻ​നി​ര താ​ര​ങ്ങ​ളെ​ല്ലാം മ​ത്സ​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത ഇ​ത്ത​വ​ണ​യു​ണ്ട്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക അ​ത്‍ല​റ്റി​ക്സി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ൾ ദോ​ഹ​യി​ലെ​ത്തി​ക്ക​ഴി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി മു​ത​ൽ സു​ഹൈം ബി​ൻ ഹ​മ​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് (ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ക്ല​ബ്) മ​ത്സ​ര​ങ്ങ​ൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112499/doha-diamond-league-athletics-fighting-together-on-the-track-tomorrow)