---
title: "കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍"
english_title: "A Malayali couple found dead in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112538/a-malayali-couple-found-dead-in-kuwait"
published_at: "2023-05-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645398628bf99_death.jpg"
keywords: []
---

# കുവൈത്തില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : **മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

## Article Content

**കുവൈത്ത് സിറ്റി : **മലയാളി ദമ്പതികളെ കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തന്‍വീട്ടില്‍ സൈജു സൈമണ്‍ ഭാര്യ ജീന എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

സൈജു സൈമണിനെ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലും ജീനയെ വീടിനുള്ളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സാല്‍മിയയിലായിരുന്നു സംഭവം.

താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിലാണ് സൈജുവിനെ ആദ്യം കണ്ടെത്തിയത്.

തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ പൂട്ട് തകര്‍ത്ത് അകത്ത് പ്രവേശിച്ചപ്പോള്‍ കുത്തേറ്റ് മരിച്ച നിലയില്‍ ജീനയെ കണ്ടെത്തുകയായിരുന്നു. ജീനയെ കുത്തിക്കൊന്ന ശേഷം സൈജു ആത്മഹത്യ ചെയ്‍തുവെന്നാണ് പ്രാഥമിക അനുമാനം.

സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരനായ സൈജുവും സാല്‍മിയയിലെ ഇന്ത്യന്‍ മോഡല്‍ സ്‍കൂളില്‍ ഐ.ടി ജീവനക്കാരിയായ ജീനയും ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇരുവരുടെയും പുനര്‍ വിവാഹമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112538/a-malayali-couple-found-dead-in-kuwait)