---
title: "സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം "
english_title: "A young expatriate met a tragic end in a car accident in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112568/a-young-expatriate-met-a-tragic-end-in-a-car-accident-in-saudi-arabia"
published_at: "2023-05-04T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453bf568851c_death.jpg"
keywords: []
---

# സൗദിയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **ദമാം : **സൗദിയിൽ ദമാമിലുണ്ടായ വാഹനാപകടത്തിൽ കളമശേരി അഞ്ചക്കുളം വീട്ടിൽ ഷറഫുദ്ദീന്റെയും നസീമയുടെയും മകൻ സമീർ മരിച്ചു.

## Article Content

**ദമാം : **സൗദിയിൽ ദമാമിലുണ്ടായ വാഹനാപകടത്തിൽ കളമശേരി അഞ്ചക്കുളം വീട്ടിൽ ഷറഫുദ്ദീന്റെയും നസീമയുടെയും മകൻ സമീർ മരിച്ചു.

ഖബറടക്കം ദമാമിൽ നടത്തിയതായി ബന്ധുക്കൾ അറിയിച്ചു.

ഭാര്യ: നൂർ ഫാത്തിമ. സഹോദരൻ: സാനിഫ്. 5 മാസം മുൻപാണു സമീർ സൗദിയിൽ ഡ്രൈവറായി ജോലിക്കെത്തിയത്.

സമീർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ച് അപ‌കടത്തിൽ പെടുകയായിരുന്നു. അബ്കേക്ക് അരാംകോ പാലത്തിനു സമീപമായിരുന്നു അപകടം. ഖബറടക്കം ദമാമിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112568/a-young-expatriate-met-a-tragic-end-in-a-car-accident-in-saudi-arabia)