---
title: "കോഴിക്കോട്​ സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു "
english_title: "A native of Kozhikode passed away in Oman due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112722/a-native-of-kozhikode-passed-away-in-oman-due-to-a-heart-attack"
published_at: "2023-05-05T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6454c0c3594c1_death.jpg"
keywords: []
---

# കോഴിക്കോട്​ സ്വദേശി ഹൃദയാഘാതംമൂലം ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ ആണ്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

## Article Content

**മസ്കത്ത്​: **ഹൃദയാഘാതത്തെ തുടർന്ന്​ കോഴിക്കോട്​ സ്വദേശി ഒമാനിൽ അന്തരിച്ചു. കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീർ ആണ്​ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്​.

ഇദ്ദേഹം കോറത്ത്​ കോഫി ഷോപ്പ്​ നടത്തിവരികയായിരുന്നു. മസ്കത്ത്​ കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു.

ഭാര്യ: സഫീറ. മക്കൾ: മുഹമ്മദ് ഡാനിഷ്, ദിൽഷാ ഫാത്തിമ, ഹംദാൻ, മിൻസ സൈനബ്.

മസ്കത്ത്​ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി.

ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് ജുമുഅ നമസ്കാര ശേഷം 1.30ന്​ അമീറാത്ത് ഖബർ സ്ഥാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർഅറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112722/a-native-of-kozhikode-passed-away-in-oman-due-to-a-heart-attack)