---
title: "യു.​എ.​ഇ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി "
english_title: "Boy missing from UAE found"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112861/boy-missing-from-uae-found"
published_at: "2023-05-06T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455da7faba1e_missing.jpg"
keywords: []
---

# യു.​എ.​ഇ​യി​ൽ​നി​ന്ന്​ കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്തി 

> **Lead Summary:** **ഷാ​ർ​ജ: **ക​ഴി​ഞ്ഞ മാ​സം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ​ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​നാ​യ ഇ​മാ​റാ​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്തി. കു​ട്ടി​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​യി കു​ടും​ബ​ത്തെ ഏ​ൽ​പി​ച്ച​താ​യും ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം തു​ട​ക്ക​ത്തി​ലാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ ന​ട​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​യെ കാ​ണാ​താ​യ​ത്.

## Article Content

**ഷാ​ർ​ജ: **ക​ഴി​ഞ്ഞ മാ​സം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ​ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​നാ​യ ഇ​മാ​റാ​ത്തി കു​ട്ടി​യെ ക​ണ്ടെ​ത്തി. കു​ട്ടി​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും സു​ര​ക്ഷി​ത​മാ​യി കു​ടും​ബ​ത്തെ ഏ​ൽ​പി​ച്ച​താ​യും ഷാ​ർ​ജ പൊ​ലീ​സ്​ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം തു​ട​ക്ക​ത്തി​ലാ​ണ്​ വീ​ട്ടി​ൽ​നി​ന്ന്​ ന​ട​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​യെ കാ​ണാ​താ​യ​ത്.

മാ​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ത​നി​ക്ക്​ സു​ഖ​മി​ല്ലെ​ന്നും വീ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​ക​ണ​മെ​ന്നും കു​ട്ടി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, മാ​താ​വ്​ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ടു​ക​യും ഇ​ത​നു​സ​രി​ച്ച്​ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112861/boy-missing-from-uae-found)