---
title: "കു​വൈ​ത്തിൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു "
english_title: "One injured in building fire in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112864/one-injured-in-building-fire-in-kuwait"
published_at: "2023-05-06T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455dc0f279f5_fire.jpg"
keywords: []
---

# കു​വൈ​ത്തിൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സം​ഘം ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് തീ ​അ​ണ​ച്ച​താ​യി അ​ൽ​റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **ഫ​ർ​വാ​നി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സം​ഘം ഉ​ട​നെ സ്ഥ​ല​ത്തെ​ത്തി താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ച് തീ ​അ​ണ​ച്ച​താ​യി അ​ൽ​റാ​യി പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​ഞ്ചാം നി​ല​യി​ലെ ഒ​രു അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ കു​രു​ങ്ങി​യ​വ​രെ അ​ഗ്നി​ശ​മ​ന സം​ഘം ഉ​ട​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും കെ​ട്ടി​ടം ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ്പാ​ർ​ട്ട്മെ​ന്റി​ലെ നി​ര​വ​ധി വ​സ്തു​ക്ക​ൾ ന​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112864/one-injured-in-building-fire-in-kuwait)