---
title: "തണ്ണിമത്തനുള്ളിൽ മയക്കുമരുന്ന് കടത്ത്; നാലുപേർ അറസ്റ്റിൽ"
english_title: "Drug trafficking in watermelons; Four people were arrested="
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112918/drug-trafficking-in-watermelons-four-people-were-arrested"
published_at: "2023-05-06T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645602d92a828_mayakkumarunn.jpg"
keywords: []
---

# തണ്ണിമത്തനുള്ളിൽ മയക്കുമരുന്ന് കടത്ത്; നാലുപേർ അറസ്റ്റിൽ

> **Lead Summary:** **ദോ​ഹ: **ത​ണ്ണി​മ​ത്ത​നു​ള്ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന ത​ണ്ണി​മ​ത്ത​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഹ​ഷീ​ഷ് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

## Article Content

**ദോ​ഹ: **ത​ണ്ണി​മ​ത്ത​നു​ള്ളി​ൽ അ​തി​വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ഹ​രി​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ഭ​ക്ഷ്യാ​വ​ശ്യ​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ത്തു​നി​ന്നും ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന ത​ണ്ണി​മ​ത്ത​ൻ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഹ​ഷീ​ഷ് ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ന്റും ഖ​ത്ത​ർ ക​സ്റ്റം​സും ശ്ര​ദ്ധേ​യ​മാ​യ നീ​ക്ക​ത്തി​ലൂ​ടെ ത​ണ്ണി​മ​ത്ത​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച 90 കി​ലോ ഹ​ഷീ​ഷ് പി​ടി​കൂ​ടി. ഫ്രൂ​ട്സ് ഷി​പ്മെ​ന്റി​നു​ള്ളി​ൽ ചി​ല ത​ണ്ണി​മ​ത്ത​നു​ക​ളു​ടെ മു​ക​ൾ ഭാ​ഗം ചെ​ത്തി, അ​കം തു​ര​ന്ന ശേ​ഷം ഫോ​യി​ൽ പേ​പ്പ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് ഭ​ദ്ര​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി മ​രു​ന്നു​ക​ളു​ടെ വ​ൻ ശേ​ഖ​രം.

ഇ​വ പു​റ​ത്തെ​ടു​ക്കു​ന്ന ദൃ​ശ്യം ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ നാ​ലു പേ​രെ അ​റ​സ്റ്റു​ചെ​യ്തു.

വ്യാ​ഴാ​ഴ്ച മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി ല​ഹ​രി ക​ട​ത്താ​നു​ള്ള ശ്ര​മ​വും അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി. യാ​ത്ര​ക്കാ​ര​ന്റെ ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നാ​ലു കി​ലോ​യി​ലേ​റെ മ​യ​ക്കു​മ​രു​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ല​ഹ​രി, മ​യ​ക്കു​മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​രോ​ധി​ത വ​സ്തു​ക്ക​ൾ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്തു​ന്ന​തി​നെ​തി​രെ അ​ധി​കൃ​ത​ർ ക​ർ​ശ​ന​മാ​യ മു​ന്ന​റി​യി​പ്പു​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. ക​ടു​ത്ത ശി​ക്ഷ​യും നേ​രി​ടേ​ണ്ടി വ​രും.

അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും, നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ക​ര-​സ​മു​ദ്ര പാ​ത​ക​ളി​ലും ഖ​ത്ത​ർ ക​സ്റ്റം​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ശ​രീ​ര​ഭാ​ഷ​യി​ലൂ​ടെ ത​ന്നെ ല​ഹ​രി​ക്ക​ട​ത്ത് തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112918/drug-trafficking-in-watermelons-four-people-were-arrested)