---
title: "ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവെൽ; മനോജ്‌ കെ. ജയൻ ഇന്ന് വേദിയിൽ"
english_title: "Indian Community Festival; Manoj K. Jayan on stage today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/112974/indian-community-festival-manoj-k-jayan-on-stage-today"
published_at: "2023-05-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64563a7dcaf67_manojkjayan.jpg"
keywords: []
---

# ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവെൽ; മനോജ്‌ കെ. ജയൻ ഇന്ന് വേദിയിൽ

> **Lead Summary:** **മസ്കത്ത്​: **ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച സിനിമ താരം മനോജ്‌ കെ. ജയൻ എത്തും.

## Article Content

**മസ്കത്ത്​: **ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവലിന്‍റെ രണ്ടാം ദിവസമായ ശനിയാഴ്ച സിനിമ താരം മനോജ്‌ കെ. ജയൻ എത്തും.

കൈരളി-ജെ.കെ ഫിലിം അവാർഡ് നേടിയ സിനിമ താരം ഓമന ഔസേപ്പിന്​ പുരസ്കാരം മനോജ്​ കെ. ജയൻ സമ്മാനിക്കും.അമീറാത്ത്​ പാർക്കിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിലെയും ഒമാനിലെയും പരമ്പരാഗത കലാ രൂപങ്ങളും അരങ്ങേറും.

വൈകീട്ട് അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജന ബാഹുല്യം കൊണ്ട് ഒന്നാം ദിവസം വീർപ്പുമുട്ടിയ അമീറാത് പാർക്കിൽ ഇന്നും ജന സാഗരം ഒഴുകിയെത്തുമെന്നാണ്​ സഘാടകർ കണക്ക്​ കൂട്ടൂന്നത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/112974/indian-community-festival-manoj-k-jayan-on-stage-today)