---
title: "യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ യുവാവും യുവതിയും മരിച്ചു"
english_title: "Vehicles collide in UAE; A young man and a young woman died in the accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113050/vehicles-collide-in-uae-a-young-man-and-a-young-woman-died-in-the-accident"
published_at: "2023-05-06T23:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645696953bdef_accident.jpg"
keywords: []
---

# യുഎഇയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ യുവാവും യുവതിയും മരിച്ചു

> **Lead Summary:** **ഫുജൈറ: **യുഎഇയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. ഫുജൈറയില്‍‍ ദിബ്ബ - മസാഫി സ്‍ട്രീറ്റിലായിരുുന്നു അപകടം.

## Article Content

**ഫുജൈറ: **യുഎഇയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവും യുവതിയും മരിച്ചു. ഫുജൈറയില്‍‍ ദിബ്ബ - മസാഫി സ്‍ട്രീറ്റിലായിരുുന്നു അപകടം.

19 വയസുകാരനായ യുവാവും 28 വയസുകാരിയായ യുവതിയുമാണ് മരിച്ചത്. ഇരുവരും യുഎഇ പൗരന്മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചാണ് വലിയ അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അല്‍ ദന്‍ഹാനി പറഞ്ഞു.

മസാഫി റൗണ്ട് എബൗട്ടിന് സമീപം ഒരു വാഹനം തെറ്റായി ഓവര്‍ടേക്ക് ചെയ്‍തതാണ് അപകടത്തില്‍ കലാശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അപകടം സംഭവിച്ച ഉടന്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113050/vehicles-collide-in-uae-a-young-man-and-a-young-woman-died-in-the-accident)