---
title: "സൗദി അറേബ്യയില്‍ മയക്കുമരുന്നുമായി വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍"
english_title: "Seven-member group including foreigners arrested with drugs in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113069/seven-member-group-including-foreigners-arrested-with-drugs-in-saudi-arabia"
published_at: "2023-05-07T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64570c9fc787b_saudi.jpg"
keywords: []
---

# സൗദി അറേബ്യയില്‍ മയക്കുമരുന്നുമായി വിദേശികള്‍ ഉള്‍പ്പെടെ ഏഴംഗ സംഘം പിടിയില്‍

> **Lead Summary:** **റിയാദ്**: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. മുസാഹ്മിയയിലെ ഒരു സ്വകാര്യ വിശ്രമ കേന്ദ്രം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.പിടിയിലായതില്‍ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്.

## Article Content

**റിയാദ്**: സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് വേട്ട. റിയാദ് പ്രവിശ്യയിലെ മുസാഹ്മിയയിൽ നിന്നാണ് 12,66,000 ലഹരി ഗുളികകളുമായി ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. മുസാഹ്മിയയിലെ ഒരു സ്വകാര്യ വിശ്രമ കേന്ദ്രം കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്.പിടിയിലായതില്‍ രണ്ടു പേര്‍ യമനികളും രണ്ടു പേര്‍ സൗദി പൗരന്മാരുമാണ്.

കൂടാതെ ഈജിപ്ത്, സിറിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും അറസ്റ്റിലായിട്ടുണ്ട്. ഗ്ലാസ് പാനലുകള്‍ക്കകത്ത് വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113069/seven-member-group-including-foreigners-arrested-with-drugs-in-saudi-arabia)