---
title: "ഹൃദയാഘാതം; സന്ദർശക വിസയിലെത്തിയ യുവതി സൗദിയിൽ മരിച്ചു "
english_title: "heart attack The woman who arrived on a visitor's visa died in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113119/heart-attack-the-woman-who-arrived-on-a-visitors-visa-died-in-saudi-arabia"
published_at: "2023-05-07T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645745188f07f_soudideath.jpg"
keywords: []
---

# ഹൃദയാഘാതം; സന്ദർശക വിസയിലെത്തിയ യുവതി സൗദിയിൽ മരിച്ചു 

> **Lead Summary:** **റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് സന്ദർശക വിസയിലെത്തിയ കർണാടക സ്വദേശിനി സൗദിയിൽ മരിച്ചു. മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതത്തെ തുടർന്ന് സന്ദർശക വിസയിലെത്തിയ കർണാടക സ്വദേശിനി സൗദിയിൽ മരിച്ചു. മംഗലാപുരം സ്വദേശിനി ഹലീമ അഫ്രീന ആണ് റിയാദിന് സമീപം അൽ ഖർജ് ദിലമിലെ ആശുപത്രിയിൽ മരിച്ചത്.

പിതാവ്: അബ്ദുൽ ഖാദർ, മാതാവ്: ബീഫാത്വിമ. ദിലത്തിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയതായിരുന്നു.

മരണാനന്തര നടപടിക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിങ് രംഗത്തുണ്ട്. മൃതദേഹം അൽ ഖർജ് മഖ്ബറയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113119/heart-attack-the-woman-who-arrived-on-a-visitors-visa-died-in-saudi-arabia)