---
title: "ലൂ​വ​ർ അ​ബൂ​ദ​ബി; പു​തി​യ സീ​സ​ണി​ല്‍ അ​ഞ്ച് പ്ര​ധാ​ന പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ "
english_title: "Five major exhibitions in the new season at Louvre Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113141/five-major-exhibitions-in-the-new-season-at-louvre-abu-dhabi"
published_at: "2023-05-07T12:52:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645751e9415e7_luverabudabi.jpg"
keywords: []
---

# ലൂ​വ​ർ അ​ബൂ​ദ​ബി; പു​തി​യ സീ​സ​ണി​ല്‍ അ​ഞ്ച് പ്ര​ധാ​ന പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ 

> **Lead Summary:** **അ​ബൂ​ദ​ബി:** ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ല്‍ പു​തി​യ സീ​സ​ണി​ല്‍ അ​ഞ്ച് പ്ര​ധാ​ന പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റും. പ്രാ​ദേ​ശി​ക ത​ല​ത്തി​ലും മേ​ഖ​ല ത​ല​ത്തി​ലു​മു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യും ആ​ഗോ​ള​ത​ല​ത്തി​ലെ സാം​സ്‌​കാ​രി​ക ബ​ന്ധ​ങ്ങ​ള്‍ വെ​ളി​വാ​ക്കു​ന്ന​തു​മാ​യി​രി​ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ളെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

## Article Content

**അ​ബൂ​ദ​ബി:** ലൂ​വ​ർ അ​ബൂ​ദ​ബി മ്യൂ​സി​യ​ത്തി​ല്‍ പു​തി​യ സീ​സ​ണി​ല്‍ അ​ഞ്ച് പ്ര​ധാ​ന പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ അ​ര​ങ്ങേ​റും. പ്രാ​ദേ​ശി​ക ത​ല​ത്തി​ലും മേ​ഖ​ല ത​ല​ത്തി​ലു​മു​ള്ള ക​ലാ​കാ​ര​ന്മാ​ര്‍ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വേ​ദി​യും ആ​ഗോ​ള​ത​ല​ത്തി​ലെ സാം​സ്‌​കാ​രി​ക ബ​ന്ധ​ങ്ങ​ള്‍ വെ​ളി​വാ​ക്കു​ന്ന​തു​മാ​യി​രി​ക്കും പ്ര​ദ​ര്‍ശ​ന​ങ്ങ​ളെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ജൂ​ലൈ 18 മു​ത​ല്‍ 2025 ജൂ​ണ്‍ വ​രെ ന​ട​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള പ്ര​ദ​ര്‍ശ​ന​മാ​ണ് ഇ​വ​യി​ലൊ​ന്ന്. ബ​ഹി​രാ​കാ​ശ രം​ഗ​ത്തോ​ട് കു​ട്ടി​ക​ള്‍ക്ക് ആ​ഭി​മു​ഖ്യം വ​ള​ര്‍ത്തു​ന്ന​താ​വും പ്ര​ദ​ര്‍ശ​നം. സെ​പ്റ്റം​ബ​ര്‍ 13 മു​ത​ല്‍ 2024 ജ​നു​വ​രി 14 വ​രെ ന​ട​ത്തു​ന്ന ലെ​റ്റേ​ഴ്സ് ഓ​ഫ് ലൈ​റ്റ് എ​ന്ന പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ മ​ത​ഗ്ര​ന്ഥ​ങ്ങ​ളാ​യ ഖു​ര്‍ആ​ന്‍, ബൈ​ബി​ള്‍, ഹീ​ബ്രൂ ബൈ​ബി​ള്‍ എ​ന്നി​വ വി​ഷ​യ​മാ​വും.

കാ​ര്‍ട്ടി​യ​ര്‍, ഇ​സ്‌​ലാ​മി​ക് ഇ​ന്‍സ്പി​രേ​ഷ​ന്‍ ആ​ന്‍ഡ് മോ​ഡേ​ണ്‍ ഡി​സൈ​ന്‍ എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ പ്ര​ദ​ര്‍ശ​നം. ന​വം​ബ​ര്‍ 15 മു​ത​ല്‍ 2024 മാ​ര്‍ച്ച് 24 വ​രെ​യാ​ണ് പ്ര​ദ​ര്‍ശ​നം. ന​വം​ബ​ര്‍ 21 മു​ത​ല്‍ 2024 ഫെ​ബ്രു​വ​രി വ​രെ ന​ട​ക്കു​ന്ന ലൂ​വ​ർ അ​ബൂ​ദ​ബി ആ​ര്‍ട്ട് ഹി​യ​ര്‍ പ്ര​ദ​ര്‍ശ​ന​മാ​ണ് മ​റ്റൊ​ന്ന്. ഫാ​ബി​ള്‍സ് ഫ്രം ​ഈ​സ്റ്റ് ആ​ന്‍ഡ് വെ​സ്റ്റ് എ​ന്ന പ്ര​ദ​ര്‍ശ​നം 2024 മാ​ര്‍ച്ച് 20 മു​ത​ല്‍ 2024 ജൂ​ലൈ 14 വ​രെ​യാ​ണ് ന​ട​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113141/five-major-exhibitions-in-the-new-season-at-louvre-abu-dhabi)