---
title: "കു​വൈ​ത്തിൽ 33 ഡീ​സ​ൽ ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി "
english_title: "Customs seized 33 diesel containers in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/113152/customs-seized-33-diesel-containers-in-kuwait"
published_at: "2023-05-07T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64575d20087f0_DESEL.jpg"
keywords: []
---

# കു​വൈ​ത്തിൽ 33 ഡീ​സ​ൽ ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി 

> **Lead Summary:** കു​വൈ​ത്ത് സി​റ്റി: ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ള്ള പെ​ട്രോ​ളി​യം ഡെ​റി​വേ​റ്റീ​വി​ന്റെ (ഡീ​സ​ൽ) 33 ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി. വ​ട​ക്ക​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ​യും ഫൈ​ലാ​ക്ക ദ്വീ​പി​ലെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് ക​ണ്ടെ​യ്‌​ന​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

## Article Content

കു​വൈ​ത്ത് സി​റ്റി: ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ള്ള പെ​ട്രോ​ളി​യം ഡെ​റി​വേ​റ്റീ​വി​ന്റെ (ഡീ​സ​ൽ) 33 ക​ണ്ടെ​യ്‌​ന​റു​ക​ൾ ക​സ്റ്റം​സ് പി​ടി​കൂ​ടി. വ​ട​ക്ക​ൻ തു​റ​മു​ഖ​ങ്ങ​ളി​ലെ​യും ഫൈ​ലാ​ക്ക ദ്വീ​പി​ലെ​യും ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് ക​ണ്ടെ​യ്‌​ന​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​വ കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​ക്ക് (കെ.​എ​ൻ.​പി.​സി) കൈ​മാ​റി​യ​താ​യി കു​വൈ​ത്ത് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സ് അ​റി​യി​ച്ചു.കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ ഏ​കോ​പ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും കെ.​എ​ൻ.​പി.​സി ടാ​ങ്കു​ക​ളി​ലേ​ക്ക് ഇ​ന്ധ​നം മാ​റ്റി.

വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട ക​സ്റ്റം​സ്, കെ.​എ​ൻ.​പി.​സി എ​ന്നി​വ​യെ ക​സ്റ്റം​സ് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദ് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/113152/customs-seized-33-diesel-containers-in-kuwait)